വേദന അനുഭവിക്കുന്നവർക്കു പ്രത്യാശ പകർന്നു നൽകുന്നതിനു നമുക്കു സാധിക്കണമെന്നു കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട്.
പട്ടം സെൻ്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ ഒരുക്കിയ സ്വീകരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സമർപ്പിത ജീവിതത്തിൽ മലങ്കര കത്തോലിക്കാ സഭയും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും നൽകുന്ന പ്രാർത്ഥനാ സഹായങ്ങൾക്കു കർദ്ദിനാൾ മാർ കൂവക്കാട്ട് നന്ദി അറിയിച്ചു. പരിചയപ്പെട്ട നാൾ മുതൽ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടുമായി നല്ല ബന്ധം പുലർത്താനായതായി മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
വളരെ ആലോചിച്ച ശേഷം പ്രവർത്തിക്കേണ്ട ജോലിയാണ് അദ്ദേഹത്തിൽ അർപ്പിതമായിരിക്കുന്നത്. ലാളിത്യത്തോടെയും കരുതലോടെയുമാണ് മാർ ജോർജ് കുവക്കാട്ട് തന്നെ സമീപിക്കുന്നവരെ കാണുന്നത്. അദ്ദേഹത്തിന് മലങ്കര കത്തോലിക്കാ സഭയുടെ അഭിനന്ദനവും പ്രാർത്ഥനയും അറിയിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0