ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുകൊണ്ട് കോഴിക്കോട് ഭാരത് കോളേജിലെ ക്രിസ്തുമസ് ആഘോഷം
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുകൊണ്ട് കോഴിക്കോട് ഭാരത് കോളേജിലെ ക്രിസ്തുമസ് ആഘോഷം
ക്രൈസ്തവർ പരിപാവനമായി കാണുന്ന വിശ്വാസ സത്യങ്ങളെയും പുരോഹിതരെയും സന്യസ്തരെയും പരസ്യമായി അവഹേളിച്ചുകൊണ്ട് കോഴിക്കോട് ഭാരത് കോളേജിൽ നടന്ന ക്രിസ്തുമസ് ആഘോഷത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കൂട്ടുപിടിച്ചുകൊണ്ട് എന്ത് തോന്നിയവാസവും കാണിക്കാമെന്ന മട്ടാണ് ചില യൂത്തന്മാർക്കും, ചില നിക്ഷിപ്ത സംഘടനകൾക്കും. ഭാരത് കോളേജിൽ അരങ്ങേറിയത് അങ്ങേയറ്റം ഹീനമായ ആഘോഷമാണ്.
ക്രൈസ്തവർ പരിപാവനമായി കാണുന്ന തിരുവസ്ത്രങ്ങൾ ഏറ്റവും നീചമായി ധരിച്ചുകൊണ്ട് എന്ത് വൃത്തികേടുകളാണ് ഈ വിദ്യാർത്ഥികൾ കാണിക്കുന്നത്.
ക്രിസ്തുവിന്റെ വേഷം ധരിച്ച് മാലാഖയോടൊപ്പം എത്തുന്ന രീതിയിൽ രണ്ടു വിദ്യാർത്ഥികൾ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അവർ എന്ത് ആഭാസത്തരമാണ് കാണിക്കുന്നത്. ഇതിന് അനുമതി നൽകിയ കോളേജിൽ അധികൃതർക്ക് എന്ത് നിലപാടാണ് ഉള്ളത്.
പരസ്പരം ബഹുമാനിക്കണം എന്നും മതേതരത്വം കാത്തുപാലിക്കണമെന്നും നാഴികയ്ക്ക് നാല്പതുവട്ടം പുലമ്പുന്ന സാംസ്കാരിക നായകന്മാർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0