d231

സഭാ സ്‌ഥാപനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവയായിരിക്കണം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

സഭാ സ്‌ഥാപനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവയായിരിക്കണം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

രാമപുരം: സാമൂഹിക പ്രതിബദ്ധതയുള്ളവയായിരിക്കണം സഭാ സ്‌ഥാപനങ്ങളെന്നു മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. രാമപുരം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ ഫോറോനാ പള്ളിയിലെ നവീകരിച്ച പാരിഷ്‌ ഹാളിന്റെ വെഞ്ചിരിപ്പ്‌ കര്‍മ്മത്തില്‍ ആശിര്‍വദിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കു തയ്യാറാവുക എന്നത്‌ ഏതു വ്യക്‌തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്‌ക്ക് ആവശ്യമാണ്‌. കാലാവസ്‌ഥാ വ്യതിയാനം വളരെ ശക്‌തമായ ഇക്കാലത്ത്‌ ജനനന്മയ്‌ക്കാവശ്യമായ മാറ്റങ്ങളും സൗകര്യങ്ങളും എല്ലാവരും അര്‍ഹിക്കുന്നു. അതിനാല്‍ കാലഘട്ടത്തിനനുസൃതമായ മാറ്റത്തോടെ നവീകരിച്ച പാരീഷ്‌ ഹാള്‍ അനേകം പേര്‍ക്ക്‌ നന്മകള്‍ക്ക്‌ കാരണമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. 
മുഖ്യവികാരി ജനറല്‍ മോണ്‍. ജോസഫ്‌ തടത്തില്‍, മോണ്‍. ജോസഫ്‌ മലേപ്പറമ്ബില്‍, ആര്‍ച്ച്‌ പ്രീസ്‌റ്റ് അഗസ്‌റ്റിന്‍ കൂട്ടിയാനിയില്‍, വികാരി ഫാ. ബര്‍ക്കുമാന്‍സ്‌ കുന്നുംപുറം, രാമപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസമ്മ മത്തച്ചന്‍, വൈസ്‌ പ്രസിഡന്റ്‌ സണ്ണി പൊരുന്നകോട്ട്‌, ഫാ. തോമസ്‌ വെട്ടുകാട്ടില്‍, ഫാ. എബ്രഹാം കാക്കാനിയില്‍, ഫാ. ജോവാന്നി കുറുവാച്ചിറ, ഫാ. ജോണ്‍ മണാങ്കല്‍, കൈക്കാരന്മാരായ സജി മിറ്റത്താനി, തോമാച്ചന്‍ പുളിക്കപ്പടവില്‍, മാത്തുക്കുട്ടി തെങ്ങുംപള്ളി, സിബി മുണ്ടപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)