ക്രിസ്തുമസ് ദിനത്തിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഉക്രൈൻ പ്രസിഡന്റ്
ക്രിസ്തുമസ് ദിനത്തിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഉക്രൈൻ പ്രസിഡന്റ്
ഉക്രൈന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ക്രിസ്തുമസ് ദിനത്തിൽ വലിയ ആക്രമണം നടത്തിയ റഷ്യയുടെ പ്രവർത്തനങ്ങളെ അപലപിച്ച് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി.
ക്രിസ്തുമസ് ദിനത്തിൽ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മോസ്കോയും അറിയിച്ചു.
184 മിസൈലുകളും ഡ്രോണുകളും കണ്ടെത്തിയതായി ഉക്രൈൻ്റെ വ്യോമസേന അറിയിച്ചു. എന്നാൽ അവയിൽ പലതും വെടിവച്ചിടുകയോ, ലക്ഷ്യങ്ങൾ നഷ്ടപ്പെടുകയോ ചെയ്തു. ആക്രമണം തലസ്ഥാനമായ കീവ് ഉൾപ്പെടെ രാജ്യത്തുടനീളം വൈദ്യുതിമുടക്കത്തിനു കാരണമായി. പലരും മെട്രോ സ്റ്റേഷനുകളിൽ അഭയം തേടി.
യുക്രൈനിലെ നിർണായക ഊർജകേന്ദ്രങ്ങളിൽ തങ്ങളുടെ സൈന്യം 'വൻതോതിൽ ആക്രമണം' നടത്തിയതായി റഷ്യയുടെ പ്രതിരോധം സ്ഥിരീകരിച്ചു. ആക്രമണം വിജയമായിരുന്നുവെന്നും എല്ലാ ലക്ഷ്യങ്ങളും തകർക്കപ്പെട്ടുവെന്നും റഷ്യ കൂട്ടിച്ചേർത്തു. ഈ വർഷം ഉക്രൈന്റെ ഊർജമേഖലയ്ക്കെതിരായ പതിമൂന്നാമത്തെ വലിയ ആക്രമണമാണിതെന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊർജ കമ്പനിയായ ഡി. ടി. ഇ. കെ. പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0