app68

പ്രിയ പിതാവേ.. അങ്ങേയ്ക്ക് നന്ദി...

പ്രിയ പിതാവേ.. അങ്ങേയ്ക്ക് നന്ദി...

പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് ജോർജ് മാരിയോ ബർഗോളിയോ  എന്ന കർദിനാൾ റോമിലെ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയത് ഒരു മടക്ക ടിക്കറ്റുമായാണ്. ബനഡിക്ട് പതിനാറാമനു ശേഷം കത്തോലിക്ക സഭ അതിൻ്റെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടുന്ന കാലത്ത് 1.3 ബില്യനോളം വരുന്ന വിശ്വാസ സമൂഹത്തെ നയിക്കാൻ  പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനായിരുന്നു ആ വരവ്.  ബ്യൂണസ് ഐറിസിലെ  പഴയ കാൽപന്തു പ്രേമിയായ സാൻ ലോറൻസോ ക്ലബ്ബിലെ അംഗമായ ആരാധകനെ പന്തുപോലെ ഉള്ള ലോകത്തെ വിശ്വാസ സമൂഹത്തിൻ്റെ ചുമതല ഏൽപ്പിച്ച് വെള്ളപ്പുക ഉയർന്നു. മടക്കം ചരിത്രത്തിലേക്കായി ഈശോ സഭയിൽ നിന്നുള്ള ആദ്യ മാർപാപ്പയായി. ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും തെളിച്ചം കണ്ടെത്തിയ അസ്സീസിയയിലെ ഫ്രാൻസിസിൻ്റെ പേര് സ്വീകരിച്ചു. പേപ്പൽ കൊട്ടാരത്തിലെ ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞ് കാസാ സാൻ്റയിലെ ചെറിയ അപ്പാർട്ട്മെൻ്റിലെ ലളിത ജീവിതം തെരഞ്ഞെടുത്തു. സിസിലി തീരത്ത് പോയി കടലിൽ പൊലിഞ്ഞ അഭയാർത്ഥികൾക്കായി പ്രാർത്ഥിച്ചു. ചാപ്പലിൽ പോയി സ്വവർഗ്ഗ പ്രേമികൾക്കായി മാപ്പപേക്ഷിച്ചു. എതിർപ്പുയർത്തിയ അരമനകളെ പിടിച്ചുകുലുക്കി ഫ്രാൻസിസ് മാർപാപ്പ ഉറച്ച ശബ്ദത്തോടെ ചോദിച്ചു 'അവരെ വിധിക്കാൻ ഞാനാര് ' ?അവരും നമ്മുടെ സഹോദരങ്ങൾ! സ്ത്രികൾക്കും പെസഹവ്യാഴാഴ്ചാരാധനയനുവദിച്ചു.ബാലപീഡനങ്ങളിൽ മനംനൊന്തു പ്രാർത്ഥിച്ചു. ഒടുവിൽ ഗസയ്ക്കു വേണ്ടിയും ലോകത്തോടപേക്ഷിച്ചു. അരികിലുള്ള മനുഷ്യരെ ചേർത്തു പിടിക്കുമ്പോഴെല്ലാം ചിരിച്ചു കൊണ്ടേയിരുന്നു. സ്നേഹത്തിൻ്റെ ലോങ്ങ്  പാസ്സുകൾ നിരന്തരം നൽകിയ ദൈവത്തിനും വിശ്വാസികൾക്കും ഇടയിലെ മിഡ്ഫീൽഡർ വിടവാങ്ങുമ്പോഴും ആദ്യ വാചകം മുഴങ്ങികൊണ്ടേയിരിക്കുന്നു. "നാം എല്ലാവരും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്; ഒന്നാമത് ഞാൻ തന്നെ "! സ്നേഹം നന്ദി പ്രിയ മാർപാപ്പ !...
 അങ്ങ് ഞങ്ങൾക്കായി തന്ന സ്നേഹത്തിന്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)