ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ ദൈവാലയത്തിൽ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 167 കത്തോലിക്കരെ,
വിശ്വാസ സാക്ഷികളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തും.
വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയാണ് ഇവരെ ജൂബിലി വര്‍ഷത്തില്‍ പുറത്തിറക്കുന്ന 21-ാം നൂറ്റാണ്ടിലെ ‘വിശ്വാസ സാക്ഷികളുടെ’ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് .
കൊളംബോയില്‍ നടന്ന ഒരു അനുസ്മരണ ചടങ്ങിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിക്കാസ്റ്ററിയില്‍ നിന്ന് ലഭിച്ച ഔദ്യോഗിക അറിയിപ്പിന്റെ വിശദാംശങ്ങള്‍, കൊളംബോ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് വിശ്വാസികളുമായി പങ്കുവച്ചു.
ജൂബിലിക്കായി പട്ടിക തയാറാക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി ചുമതലപ്പെടുത്തിയ പ്രത്യേക വത്തിക്കാന്‍ കമ്മീഷനാണ് ‘വിശ്വാസ സാക്ഷികളെ’ തിരഞ്ഞെടുത്തത്.
ഭീകരാക്രമണത്തിന് വേദിയായ സെന്റ് ആന്റണി കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ക്രിസ്ത്യന്‍, ബുദ്ധ, ഹിന്ദു, ഇസ്ലാമിക മത നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലും നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും നടന്ന ആക്രമണങ്ങളില്‍ മരിച്ച 167 കത്തോലിക്കരുടെ പേരുകള്‍ക്കൊപ്പം, മറ്റ് വിശ്വാസങ്ങള്‍ പിന്തുടരുന്ന ഏഴ് ഇരകളെയും ‘ബഹുമാനത്തോടെ അനുസ്മരിച്ചതായി’ കൊളംബോയിലെ വൈദികനായ ഫാ. ജൂഡ് ഫെര്‍ണാണ്ടോ പറഞ്ഞു.
മൂന്ന് ടൂറിസ്റ്റ് ഹോട്ടലുകളിലും രണ്ട് കത്തോലിക്ക ദൈവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് ദൈവാലയത്തിലുമായി ഏതാണ്ട് ഒരേസമയം നടന്ന ആക്രമണങ്ങളില്‍ 260 ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0