ff180

ഇവ ആന്റണി ലവ് ജിഹാദിന്റെ ഒടുവിലത്തെ രക്തസാക്ഷി : കെസിവൈഎം ആലപ്പുഴ രൂപത

ഇവ ആന്റണി ലവ് ജിഹാദിന്റെ ഒടുവിലത്തെ രക്തസാക്ഷി : കെസിവൈഎം ആലപ്പുഴ രൂപത

ആലപ്പുഴ: ലവ് ജിഹാദ് തീവ്രവാദ സ്വഭാവമുള്ള ഭീകരതയുടെ മറ്റൊരു മുഖമാണെന്നും, ഇവ ആന്റണി ഒടുവിലത്തെ രക്തസാക്ഷിയാണെന്നും ആലപ്പുഴ രൂപതാ കെസിവൈഎം. 

പ്രണയം നടിച്ചു പ്രലോഭനങ്ങളിലൂടെ വശീകരിക്കുകയും, തുടർന്ന് അനാശാസ്യ പ്രവർത്തികൾക്ക്‌ പ്രേരിപ്പിച്ച്, ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം ആവശ്യപ്പെട്ടും, എതിർത്താൽ മാനസികമായി പീഡിപ്പിക്കുകയും, അതിലും മെരുങ്ങിയില്ലെങ്കിൽ കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഇന്ന് കേരള സമൂഹത്തിൽ വർദ്ധിച്ചു വരികയാണെന്ന് സമിതി നിരീക്ഷിച്ചു.

കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ ഇവ ആന്റണി എന്ന പതിനേഴുകാരിയുടെ കൊലപതാകത്തിൽ കെ.സി.വൈ.എം. അപലപിച്ചു. മതം അടിച്ചേൽപ്പിക്കപ്പെടാനുള്ളതല്ല എന്നും, പ്രണയം കാമവെറിതീർക്കാൻ ഉള്ളതല്ലെന്നും യുവതികൾ മനസ്സിലാക്കണം. ലവ് ജിഹാദിനെ രഹസ്യമായും പരസ്യമായും പരിപോഷിപ്പിക്കുന്നവരെ പൊതുസമൂഹവും, ഇസ്ലാം സഹോദരങ്ങളും ഒറ്റപ്പെടുത്തണമെന്നും കെ.സി.വൈ.എം. ആലപ്പുഴ രൂപത അഭിപ്രായപ്പെട്ടു. പട്ടണപ്രദേശങ്ങളിലേക്ക് പഠനത്തിനും മറ്റുമായിപോകുന്ന ക്രിസ്ത്യൻ, ഹിന്ദു യുവതികളുടെ മതാപിതാക്കൾ ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും കെ.സി.വൈ.എം. ഓർമിപ്പിച്ചു. 

കഴിഞ്ഞ ഈസ്റ്ററിന് ശ്രീലങ്കയിലെ ക്രിസ്ത്യൻ ജനതകയ്ക്ക് അതിദാരുണമായ പീഡനങ്ങൾ ഏറ്റത് നമ്മൾ കണ്ടു. നമ്മുടെ കൊച്ചു കേരളത്തിലും മതതീവ്രവാദികളുടെ കഠിനമായിട്ടുള്ള പിച്ചിചീന്തൽ നടമാടികൊണ്ടിരിക്കുകയാണ്. കളിയിക്കാവിളയിൽ ഒരു പോലീസ് ഓഫീസർ തന്നെ തീവ്രവാദികളെന്ന് പ്രാഥമികമായി സംശയിക്കപ്പെടുന്നവരാൽ വെടിയേറ്റു മരിച്ചത് വലിയ ഞെട്ടലുളവാക്കുന്നതാണ്. 

ക്രിസ്ത്യൻ പെൺകുട്ടികളെ പ്രേമം നടിച്ച്, വിവാഹം കഴിക്കാം എന്ന പ്രേരണനൽകി വഴിതെറ്റിച്ച്, നിർബന്ധമതം മാറ്റം നടത്തുന്ന ലവ് ജിഹാദികളുടെ പൈശാചിക നീക്കങ്ങളെ വളരെ ഗൗരവത്തോടെ കാണുകയും, പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും, പ്രേമം നിരസിച്ചതിന്റെ പേരിൽ ഇവ ആന്റണി എന്ന പെൺകുട്ടി കൊലചെയ്യപ്പെട്ട സംഭവത്തിൽ കെ.സി.വൈ.എം. ആലപ്പുഴ രൂപത ശക്തമായി പ്രതിഷേധിക്കുന്നുവെന്നും രൂപതാ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നക്കൽ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)