ff179

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി കെ എസ് എസ് എസ്

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി കെ എസ് എസ് എസ്

മാരകവിപത്തായ ലഹരിവസ്തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയസംഘങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രതല സന്നദ്ധപ്രവർത്തകർക്കും കോർഡിനേറ്റേഴ്‌സിനുമായി തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാൻ ഗിവർഗീസ് മാർ അപ്രേം നിർവഹിച്ചു. സമൂഹത്തെ കാർന്നുതിന്നുന്ന മാരകവിപത്തായ ലഹരിയുടെ അപകടം തിരിച്ചറിയുന്നതൊടൊപ്പം അതിനെ പ്രതിരോധിക്കാനുള്ള കൂട്ടായ പരിശ്രമങ്ങൾ എല്ലാ തലങ്ങളിലും ഉണ്ടാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കുടുംബങ്ങളിൽ തുടങ്ങി സാമൂഹിക പങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്നും ലഹരിയുടെ വ്യാപനം തടയാൻ വനിതാ കൂട്ടായ്മകൾക്ക് നിർണ്ണായകപങ്കു വഹിക്കുവാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)