ലഹരി മാഫിയകൾക്ക് സംരക്ഷണം ഒരുക്കുന്നത് ഭരണരാഷ്ട്രീയ നേതൃത്വങ്ങൾ : ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ
ലഹരി മാഫിയകൾക്ക് സംരക്ഷണം ഒരുക്കുന്നത് ഭരണരാഷ്ട്രീയ നേതൃത്വങ്ങൾ : ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ
എല്ലാ ലഹരി മാഫിയകളെയും സംരക്ഷിക്കുന്നത് ഭരണ രാഷ്ട്രീയ നേതൃത്വങ്ങളാണെന്നും നിയമ സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും രാജ്യദ്രോഹശക്തികളുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് ലഹരി ഒഴുകി നാശം വിതയ്ക്കുന്നതിന് മുഖ്യകാരണവുമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ.
സംസ്ഥാനത്തുടനീളം മദ്യമൊഴുക്കി സർക്കാരുതന്നെ മദ്യവിതരണത്തിന് കുടപിടിക്കുന്നത് എതിർക്കപ്പെടണം. കേരളത്തിലെ ഗ്രാമപ്രദേശ സ്കൂളുകളിൽ നിന്നുപോലും രാസലഹരിയുമായി കുട്ടികളെ പിടികൂടുമ്പോൾ ഇതിൻ്റെ വിതരണ കണ്ണികൾ കണ്ടെത്തുവാൻ ആഭ്യന്തര നിയമ ഭരണ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. കേരളത്തിൽ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനുള്ള രാജ്യാന്തര ഭീകരപ്രസ്ഥാനങ്ങളുടെ അജണ്ടകളാണ് യുവജനങ്ങളെ കേന്ദ്രീകരിച്ച് ഇപ്പോൾ അരങ്ങേറുന്നത്. കലാലയങ്ങളിൽ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ വിദ്യാർത്ഥി സംഘടനാ നേതാക്കൾ ലഹരിവിതരണത്തിന്റെ മൊത്തക്കച്ചവടക്കാരായി മാറിയിരിക്കുന്നത് ഞെട്ടലുളവാക്കുന്നു. അതിഥിത്തൊഴിലാളികളുടെ മറവിൽ കേരളത്തിലേയ്ക്ക് എത്തിച്ചേരുന്ന ലഹരി ഉല്പന്നങ്ങളെക്കുറിച്ചും വിതരണത്തെക്കുറിച്ചും കേന്ദ്ര ആഭ്യന്തര സുരക്ഷാ ഏജൻസികളുടെ ഇടപെടലും അന്വേഷണവും അടിയന്തരമാണ്.
അഫ്ഗാനിസ്ഥാനിൽ ഉല്പാദിപ്പിക്കുന്ന രാസലഹരി എങ്ങനെ കേരളത്തിൽ വിതരണ ശൃംഖല സൃഷ്ടിക്കുന്നുവെന്നും കണ്ടെത്തി നടപടികളുണ്ടാകണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിവിതരണ ശൃംഖലകൾ അറത്തുമാറ്റുവാൻ പൊതുസമൂഹം സംഘടിക്കുന്നില്ലെങ്കിൽ വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m