j54

ചെറിയ പനി വന്നാല്‍ പോലും പാരസെറ്റമോള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കരളും വൃക്കയും വരെ തകരാറിലാകും

ചെറിയ പനി വന്നാല്‍ പോലും പാരസെറ്റമോള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കരളും വൃക്കയും വരെ തകരാറിലാകും

ചെറിയ പനിയല്ലേ ഒരു പാരസെറ്റമോള്‍ കഴിച്ചാല്‍ മതിയെന്ന് പറഞ്ഞ് കേള്‍ക്കാത്തവരായി ആരും കാണില്ല. പനിയോ തലവേദനയോ വന്നാല്‍ ഉടനെ നമ്മളില്‍ പലരും ആശ്രയിക്കുന്നത് പാരസെറ്റമോളിനെയാണ്.

ഡോക്ടറുടെ പോലും നിർദേശമില്ലാതെയാണ് കുട്ടികള്‍ക്ക് വരെ മാതാപിതാക്കള്‍ പാരസെറ്റമോള്‍ കൊടുക്കുന്നത്.

എന്നാല്‍ പാരസെറ്റമോള്‍ കൂടുതലായി കഴിക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്. അമിതമായ ഉപയോഗം, മദ്യം പോലുള്ളവയുടെ ഒപ്പം കഴിക്കുന്നത് എന്നിവ പാരസെറ്റമോളിന്റെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍

പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് മരുന്ന് പ്രോസസ് ചെയ്യാനുള്ള കരളിന്റെ കഴിവിനെ കുറയ്ക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ലിവ‌ർ ഫെയിലിയറിന് വരെ കാരണമാകുന്നു. സ്ഥിരമായുള്ള പാരസെറ്റമോളിന്റെ ഉപയോഗം വൃക്കകളെയും ബാധിക്കുന്നു. വൃക്കകളുടെ പ്രവർത്തനങ്ങളെ ഇത് തകരാറിലാക്കാൻ സാദ്ധ്യതയുണ്ട്.

അതിനാല്‍ തന്നെ വൃക്ക രോഗമുള്ളവർ കൂടുതലായി പാരസെറ്റമോള്‍ കഴിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ അമിത അളവില്‍ പാരസെറ്റമോള്‍ കഴിക്കുന്നത് വയറ്റില്‍ അസ്വസ്ഥത, ഓക്കാനം, ദഹനനാളത്തിന്റെ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. വെറും വയറ്റില്‍ ഇത് കഴിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. പാരസെറ്റമോളിന്റെ അമിത ഡോസ് ശരീരത്തിനുള്ളില്‍ പോയാല്‍ ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ഈ സമയത്ത് അടിയന്തര വെെദ്യസഹായം ആവശ്യമാണ്.

അലർജി

ചിലർക്ക് പാരസെറ്റമോള്‍ കഴിക്കുന്നത് അലർജിക്ക് കാരണമാകും. ചൊറിച്ചില്‍, ശരീരത്തില്‍ ചുവന്ന പാട് പൊങ്ങി വരിക, ശ്വാസ തടസം എന്നിവ ഉണ്ടാകുന്നു. ഇതിന് ഉടനടി ചികിത്സ അവശ്യമാണ്. പാരസെറ്റമോള്‍ പതിവായി കഴിക്കുന്നത് ആസ്ത്മ, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പാരസെറ്റമോളിനൊപ്പം മറ്റ് ചില മരുന്നുകള്‍, മദ്യം എന്നിവ കഴിക്കുന്നത് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്.

വേദന നിയന്ത്രിക്കാൻ

ശരീരവേദനയോ തലവേദനയോ ചെറിയ പനിയോ വന്നാല്‍ ഉടൻ പാരസെറ്റമോള്‍ കഴിക്കുന്നു. ഇത് രോഗ ലക്ഷണങ്ങള്‍ മറയ്ക്കുന്നതിനും രോഗനിർണയം വെെകിപ്പിക്കുന്നതിനും കാരണമാകുന്നു. രോഗി ചികിത്സ തേടാതെ മരുന്ന് കഴിച്ച്‌ ഇരിക്കുന്നത് ജീവന് വരെ അപകടമാണ്. തലവേദന വരുമ്ബോള്‍ പതിവായി പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ കാലക്രമേണ തലവേദന കൂടുകയും മരുന്ന് കഴിക്കാതെ അവയെ പ്രതിരോധിക്കാൻ കഴിയാതെയും വരുന്നു. പാരസെറ്റമോള്‍ ഒരു ശീലമായി മറുകയും ചെയ്യും. ഇത് നമുടെ വികാരങ്ങളെയും സ്വാധീനിക്കുന്നു. അമിതമായി പാരസെറ്റമോള്‍ കഴിച്ചാല്‍ മാനസികാവസ്ഥയെയും വെെകാരിക ക്ഷേമതയും അത് ബാധിക്കുന്നു.

കുട്ടികളില്‍

കുട്ടികള്‍ക്ക് പാരസെറ്റമോള്‍ അമിതമായി നല്‍കുന്നത് ആരോഗ്യത്തിന് വളരെ ദോഷമാണ്. അവരുടെ ശരീരത്തില്‍ മരുന്ന് പ്രവർത്തിക്കുന്നതിന് ഒരു പരിധിയുണ്ട്. അതില്‍ കൂടുതല്‍ ശരീരത്തിനുള്ളില്‍ എത്തിയാല്‍ അപകടമാണ്. അതിനാല്‍ മാതാപിതാക്കള്‍ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ കുട്ടികള്‍ക്ക് മരുന്ന് നല്‍കാവൂ. ഇല്ലെങ്കില്‍ മരുന്ന് ഓവർ ഡോസ് ആകുകയും കുട്ടികള്‍ക്ക് ഓക്കാനം, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

ഗർഭാവസ്ഥയില്‍ സ്ത്രീകള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാല്‍ ഗർഭിണിയായി ഇരിക്കുമ്ബോള്‍ അമിത അളവില്‍ പാരസെറ്റമോള്‍ കഴിക്കാൻ പാടില്ലെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഗർഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങളും ഗവേഷണവും നടത്തിവരികയാണെന്നും വിദഗ്ധർ പറയുന്നു.

ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ രോഗത്തിന് വളരെ നല്ല മരുന്നാണ് പാരസെറ്റമോള്‍. എന്നാല്‍ ദുരുപയോഗം ആരോഗ്യപരമായ നിരവധി പ്രശ്നങ്ങള്‍ കാരണമാകുന്നു. ഡോക്ടർമാർ ശുപാർശ ചെയ്യുന്ന ഡോസുകള്‍ മാത്രമേ കഴിക്കാവൂ. കൂടാതെ മദ്യം കുടിക്കുന്ന ദിവസം പാരസെറ്റമോള്‍ കഴിക്കുന്നത് ഒഴിവാക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ വേണം മരുന്ന് കഴിക്കാനെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)