തലസ്ഥാനത്ത് പെണ്‍കരുത്ത്; രേഖ ഗുപ്ത പുതിയ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഇന്ന്
തലസ്ഥാനത്ത് പെണ്‍കരുത്ത്; രേഖ ഗുപ്ത പുതിയ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഇന്ന്
ന്യൂ ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്‌ക്ക് 12 മണിക്ക് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.
പർവേഷ് വർമ ഉപമുഖ്യമന്ത്രിയായും വിജേന്ദ്ര ഗുപ്ത സ്പീക്കറായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ, മറ്റ് കേന്ദ്രമന്ത്രിമാർ എന്നിരുടെ സാന്നിധ്യത്തിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്ക് ശേഷമാണ് ഡല്‍ഹിയെ നയിക്കാൻ പെണ്‍കരുത്ത് വേണമെന്ന സുപ്രധാന തീരുമാനം ബിജെപി നേതൃത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപനം. 48 സീറ്റുകള്‍ നേടി വിജയിച്ച നിയമസഭാംഗങ്ങളില്‍ 15 പേരുടെ പേരുകള്‍ പരിഗണനയിലുണ്ടായിരുന്നു. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്ത. 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രേഖയുടെ വിജയം. ഡല്‍ഹിയിലെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ് ഷാലിമാർ ബാഗ് മണ്ഡലത്തിലെ എംഎല്‍എയായ രേഖ.
20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 50-ലധികം സിനിമാ താരങ്ങളും വ്യവസായികളും പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി കൈലാഷ് ഖേർ അവതരിപ്പിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കും. പ്രധാന രാജ്യങ്ങളിലെ നയതന്ത്രജ്ഞരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൂടാതെ സ്വാമി ചിദാനന്ദ, ബാബാ രാംദേവ്, ബാബ ബാഗേശ്വർ ധീരേന്ദ്ര ശാസ്ത്രി എന്നിവരും ചടങ്ങിന്റെ ഭാഗമാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0