60-ലധികം ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ
60-ലധികം ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ
നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് 60-ലധികം ക്രിസ്ത്യാനികളെ ഫുലാനി തീവ്രവാദികൾ കൊലപ്പെടുത്തി. ബൊക്കോസ് കൗണ്ടിയിലെ ഏഴ് ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരെയാണ് ആക്രമണങ്ങൾ നടന്നത്. അതിൽ 40-ലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട ഹൂർട്ടി ഗ്രാമവും ഉൾപ്പെടുന്നുവെന്ന് കമ്മ്യൂണിറ്റി നേതാവ് മാരൻ അരഡോംഗ് പറഞ്ഞു. ഈ കൂട്ടകൊലപാതകത്തെ ഗവർണർ 'വംശഹത്യ' എന്ന് വിശേഷിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
“ആക്രമണങ്ങളിൽ ആയിരത്തിലധികം ക്രിസ്ത്യാനികൾ കുടിയിറക്കപ്പെട്ടു. 383 വീടുകൾ ഈ കൊള്ളക്കാർ നശിപ്പിച്ചു. ഏപ്രിൽ രണ്ടിന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ഈ ആക്രമണങ്ങൾ ആരംഭിച്ചത്. ആയുധധാരികളായ ഫുലാനി തീവ്രവാദികൾ ഞങ്ങളുടെ കമ്മ്യൂണിറ്റികളെ വൻതോതിൽ ആക്രമിച്ചപ്പോഴാണ്; അവർ മോട്ടോർ സൈക്കിളുകളിൽ വന്ന് ഞങ്ങളെ ആക്രമിച്ചു“- അരഡോംഗ് പറഞ്ഞു.
അക്രമികൾ ഭക്ഷണശാലകൾ നശിപ്പിക്കുകയും മറ്റ് സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m