സംസ്ഥാനത്ത് മദ്യനിർമാണശാലകൾ തുറന്നുകൊണ്ട് ലഹരിപ്പുഴ ഒഴുക്കരുതെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി മദ്യ നിർമാണശാല ആരംഭിക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്നും ബ്രൂവറി മദ്യനിർമാണ ശാലക്കെതിരേയും മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ജന മനഃസാക്ഷി ഉണർത്തുന്നതിനുമായി ജൂൺ 19ന് ഏകദിന ഉപവാസം നടത്തുമെന്നും ബിഷപ്പ് അറിയിച്ചു.
പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജൂൺ 19ന് രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഉപവാസം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m