d60

പരിശുദ്ധ പാത്രിയർക്കീസ് ബാവ കേരളത്തിലെത്തി

പരിശുദ്ധ പാത്രിയർക്കീസ് ബാവ കേരളത്തിലെത്തി

കൊച്ചി: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കേരളത്തിലെത്തി.

ശനിയാഴ്ച രാവിലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ബാവയെ സർക്കാരിന്റെ പ്രതിനിധികളും മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ഇനി അടുത്ത പത്ത് ദിവസം അദ്ദേഹം സർക്കാരിന്റെ അതിഥിയായിരിക്കും.

വിമാനത്താവളത്തില്‍നിന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്കെത്തുന്ന പാത്രിയർക്കീസ് ബാവ സെയ്ന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറിങ്കല്‍ ധൂപപ്രാർഥന നടത്തും. ഞായറാഴ്ച മലേക്കുരിശ് ദയറായില്‍ പാത്രിയർക്കീസ് ബാവ വിശുദ്ധ കുർബാന അർപ്പിക്കും. വൈകീട്ട് 4-ന് പാത്രിയർക്കാ സെന്ററിലെ കത്തീഡ്രലില്‍ സന്ധ്യാ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്‍കും. തിങ്കളാഴ്ച രാവിലെ 8.30-ന് പാത്രിയർക്കാ സെന്ററിലെ സെയ്ന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കുർബാനയർപ്പിക്കും. തുടർന്ന് ശ്രേഷ്ഠ ബാവയുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

തുടർന്നുള്ള ദിവസങ്ങളില്‍ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ കബറടങ്ങിയിരിക്കുന്ന മഞ്ഞിനിക്കര ദയറായില്‍ ചെലവഴിച്ച ശേഷം 17-ന് നെടുമ്ബാശ്ശേരിയില്‍നിന്ന് ലബനോനിലേക്ക് മടങ്ങും.

ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ 40-ാം ഓർമ്മദിനത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ പരിശുദ്ധ പിതാവിന്റെ സന്ദർശനം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                            Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J

 


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)