ff255

കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങി വത്തിക്കാൻ.

കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങി വത്തിക്കാൻ.

2025-ൽ ആചരിക്കപ്പെടുന്ന ജൂബിലിവർഷത്തിലെ പ്രധാനസംഭവങ്ങളിൽ ആറാമത്തേതായ, “കാരുണ്യത്തിന്റെ മിഷനറിമാരുടെ” ജൂബിലിയാഘോഷങ്ങൾ ഇന്ന് മുതൽ ഞായറാഴ്ച വരെ റോമിൽ നടക്കും.

അഞ്ഞൂറോളം മിഷനറിമാരും, അവരുടെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ആരോഗ്യകാരണങ്ങളാൽ ജൂബിലി ആഘോഷങ്ങളിൽ സംബന്ധിക്കാനാകില്ലെങ്കിലും, ഫ്രാൻസിസ് പാപ്പാ ഇവർക്കായി ഒരു സന്ദേശം നൽകുമെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി അറിയിച്ചു.

ഇന്ന് രാവിലെ പത്തുമണിക്ക് പോൾ ആറാമൻ ശാലയിൽ വച്ചുനടക്കുന്ന പ്രാർത്ഥനയോടെയാകും ആഘോഷങ്ങൾ ആരംഭിക്കുക. തുടർന്നുനടക്കുന്ന കോൺഗ്രസിൽ, "പാപമോചനം, പ്രത്യാശയുടെ ഉറവ" എന്ന വിഷയം വിചിന്തനം ചെയ്യപ്പെടും. വൈകുന്നേരം,  ബസലിക്കയിൽവച്ച് പ്രത്യേക പ്രാർത്ഥന നടക്കും.  ഇതേ സമയം തന്നെ  ലോകമാസകലമുള്ള എല്ലാ രൂപതകളിലും നോമ്പുകാലം നാലാം ഞായറാഴ്ചയിലേക്കുള്ള ഒരുക്കത്തിനായുള്ള സായാഹ്നപ്രാർത്ഥനകൾ നടക്കും. അനുരഞ്ജനകൂദാശയ്ക്ക് പ്രാധാന്യം നൽകാനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടായിരിക്കും ഈ പ്രാർത്ഥനകൾ നടക്കുക.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)