ലഹരിക്കെതിരെ തീവ്ര കര്‍മ്മ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി കാഞ്ഞിരപ്പള്ളി രൂപത
ലഹരിക്കെതിരെ തീവ്ര കര്‍മ്മ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി കാഞ്ഞിരപ്പള്ളി രൂപത
ലഹരിക്കെതിരെ തീവ്ര കർമ്മ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങി കാഞ്ഞിരപ്പള്ളി രൂപത.
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും, സംഘടനകളുടെയും സഹകരണത്തോടെ ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടത്തുന്ന ഒരു വര്‍ഷം നീളുന്ന തീവ്ര കര്‍മ്മ പരിപാടികൾക്കാണ് മാര്‍ച്ച് 29ന് രൂപതയിൽ തുടക്കം കുറിക്കുന്നത്.
കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും. യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം അധ്യക്ഷത വഹിക്കും.
രൂപതാ പ്രസിഡന്റ് ജോര്‍ജുകുട്ടി ആഗസ്തി, ആനിമേറ്റര്‍ സിസ്റ്റര്‍ ജോര്‍ജിയ സിഎംസി , സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള, സംസ്ഥാന സെക്രട്ടറി തോമസുകുട്ടി കുളവട്ടം, റീജണല്‍ സെക്രട്ടറി ഷാജി കിഴക്കേനാത്ത് അണക്കര, സെക്രട്ടറി ജോര്‍ജുകുട്ടി പറത്താനം തുടങ്ങിയവര്‍ പ്രസംഗിക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഫോണ്‍ 7025665214, 9447258445, 9605437377 ബന്ധപ്പെടുക
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m