1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദർശനവും വണക്കവും നടന്നു
1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദർശനവും വണക്കവും നടന്നു
ഈശോ മിശിഹായുടെ പരിശുദ്ധ കുരിശിന്റെ തിരുശേഷിപ്പു മുതൽ പുതുതലമുറ വിശുദ്ധനായ കാരണം അക്യൂസിന്റെ വരെയുള്ള 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദർശനവും വണക്കവും എടൂർ സെയ്ന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രത്തിൽ നടന്നു
മലബാറിൽ ആദ്യമായാണ് 'സ്വർഗം ഒരു കുടക്കീഴിൽ' എന്ന പേരിൽ 1500-ഓളം വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനം നടത്തിയത്.
തീർഥാടന ദേവാലയത്തോടനുബന്ധിച്ചുള്ള മെൻസാക്രിസ്റ്റി ഹാളിലാണ് പ്രദർശനം ഒരുക്കിയിരുന്നത് ദിവസവും ആയിരക്കണക്കിന് വിശ്വാസികളാണ് തിരുശേഷിപ്പുകൾ വണങ്ങാൻ എത്തിയത്.
വിശുദ്ധനാട് സന്ദർശിച്ച് ഈശോയുടെ വിശുദ്ധ സ്ഥലങ്ങളും തിരുക്കല്ലറയും കണ്ടു വന്ദിച്ച് ജീവിത സായൂജ്യമടയാൻ ഭാഗ്യം ലഭിക്കാത്തവർക്ക് ലഭിച്ച ഒരു സുവർണാവസരമായാണ് വിശ്വാസികൾ ഈ പരസ്യ വണക്കത്തെ കണ്ടത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m