j342

400 ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കി ഇൻഫോസിസ്; പിരിച്ചുവിട്ടത് പകുതിയോളം പുതിയ ജീവനക്കാരെ

400 ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കി ഇൻഫോസിസ്; പിരിച്ചുവിട്ടത് പകുതിയോളം പുതിയ ജീവനക്കാരെ

ബംഗളൂരു: ഇൻഫോസിസില്‍ ഒറ്റത്തവണയായി 400 പേരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. 700ഓളം ട്രെയിനികളില്‍ 400 പേരെയാണ് മൂന്ന് പരീക്ഷകള്‍ക്ക് ശേഷം പിരിച്ചുവിട്ടത്.

2024 ഒക്‌ടോബറിലാണ് ഇവരെ മൈസൂരു ക്യാമ്ബസില്‍ ജോലിക്കെടുത്തത്. ട്രെയിനിംഗിന് ശേഷം നടത്തിയ പരീക്ഷയില്‍ 50 ശതമാനത്തോളം പേർ തോല്‍ക്കുകയായിരുന്നു. മൂന്ന് ഘട്ടമായി അവസരം നല്‍കിയ ശേഷമാണ് ഇവരെ പുറത്താക്കിയത്. രണ്ടര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇൻഫോസിസ് ട്രെയിനികളെ തിരഞ്ഞെടുത്തത്.

'ഇൻഫോസിസില്‍ ഞങ്ങള്‍ക്ക് കർശനമായൊരു തിരഞ്ഞെടുപ്പ് പ്രക്രിയയുണ്ട്. മൈസൂരൂ ക്യാമ്ബസില്‍ പരിശീലനശേഷം ഇന്റേണല്‍ അസസ്‌മെന്റ് നടത്തി. പാസാകാൻ എല്ലാ ട്രെയിനികള്‍ക്കും മൂന്ന് അവസരം നല്‍കി. അത് പരാജയപ്പെട്ടാല്‍ കരാറില്‍ പറയുംപോലെ കമ്ബനിയില്‍ തുടരാൻ അവർക്കാകില്ല.' കമ്ബനി തങ്ങളുടെ ഭാഗം ന്യായീകരിച്ചു. പരീക്ഷ പാസാവാത്തവരെ 50 പേരെ വീതം വിളിച്ച്‌ വേർപിരിയുന്നതിനുള്ള രേഖയില്‍ ഒപ്പിടാൻ ആവശ്യപ്പെട്ടു. ഇന്ന് ആറ് മണിയ്‌ക്ക് ശേഷം ഇവർക്ക് ഓഫീസ് ക്യാമ്ബസില്‍ പ്രവേശനമില്ല.

ഉടനടി പിരിച്ചുവിടുമെന്നറിഞ്ഞ് പല ട്രെയിനികളും കുഴഞ്ഞുവീണു. സിസ്റ്റം എഞ്ചിനീയർ, ഡിജിറ്റല്‍ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയർ എന്നീ തസ്‌തികകളില്‍ ജോലി ചെയ്ത ട്രെയിനികള്‍ക്കാണ് പെട്ടെന്ന് ജോലി നഷ്‌ടമായത്. സംഭവത്തില്‍ ഐടി ജീവനക്കാരുടെ സംഘടന പരാതിയുമായെത്തി. കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന് പരാതിനല്‍കുമെന്ന് അവർ അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)