ഇൻസ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ്; രണ്ട് മലയാളികളെ കൂടി ഇഡി അറസ്റ്റ് ചെയ്‌തു
ഇൻസ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ്; രണ്ട് മലയാളികളെ കൂടി ഇഡി അറസ്റ്റ് ചെയ്‌തു
കൊച്ചി: ഇൻസ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പില്‍ രണ്ട് മലയാളികള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി ആദ്യം ഇൻസ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ആദ്യമായി നാലുപേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മലയാളികള്‍ കൂടി അറസ്റ്റിലാകുന്നത്.
ചെന്നൈ കാഞ്ചീപുരം സ്വദേശികളായ നാലുപേരെയാണ് ഇഡി നേരത്തേ അറസ്റ്റ് ചെയ്‌തത്. ഡാനിയേല്‍ സെല്‍വകുമാർ, കതിരവൻ രവി, ആന്റോ പോള്‍ പ്രകാശ്, അലൻ സാമുവേല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. കേരളത്തില്‍ പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിലാണ് ഇഡിയുടെ അറസ്റ്റ്.
ലോണ്‍ ആപ്പില്‍ രജിസ്റ്റർ ചെയ്‌ത രേഖകള്‍ ദുരുപയോഗം ചെയ്‌തു. ലോണ്‍ ആപ്പില്‍ രജിസ്റ്റർ ചെയ്യുമ്ബോള്‍ ഫോണിന്റെ നിയന്ത്രണം മുഴുവൻ പ്രതികള്‍ കൈക്കലാക്കും. മോർഫിംഗിലൂടെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടിയ സംഭവവും ഇഡി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു നാലുപേരെ അറസ്റ്റ് ചെയ്‌തത്. 1600 കോടി രൂപയുടെ സാമ്ബത്തിക ഇടപാടുകളാണ് ഇവർ നടത്തിയത്.
ചൈനീസ് ആപ്പുകള്‍ വഴി ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മൊബൈല്‍ ഡേറ്റ ഫോട്ടോകള്‍ സഹിതം കൈക്കലാക്കുകയും പിന്നീട് ഫോണിന്റെ നിയന്ത്രണം ഇവരുടെ കയ്യിലാക്കുകയും ചെയ്യുന്നു. പിന്നീട് വ്യക്തിപരമായ ചിത്രങ്ങളും ഇവർ ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആദ്യം ചെറിയ തുകകള്‍ നല്‍കി. പിന്നീട് വലിയ തുകകള്‍ നല്‍കുന്നതാണ് ലോണ്‍ ആപ്പിന്റെ രീതി. ലോണ്‍ തുക കൂടുമ്ബോള്‍ പലിശയിനത്തില്‍ വലിയ തുക ആവശ്യപ്പെടും. ഇത് കൊടുക്കാൻ കഴിയാതെ വരുമ്ബോള്‍ വ്യക്തിപരമായ ചിത്രങ്ങള്‍ വച്ച് ഇവർ ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇതോടെ നിരവധി പേർ ആത്മഹത്യ ചെയ്യുന്നതടക്കമുള്ള സംഭവങ്ങളാണ് ഉണ്ടായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m