ap3

രാഷ്ട്രീയ നേതാക്കന്മാർ തന്നെ സഭയെ അപകീർത്തിപ്പെടുത്തുന്നത് അപലപനീയം :മാർ ജോസഫ് പാംപ്ലാനി

രാഷ്ട്രീയ നേതാക്കന്മാർ തന്നെ സഭയെ അപകീർത്തിപ്പെടുത്തുന്നത് അപലപനീയം :മാർ ജോസഫ് പാംപ്ലാനി


കേരളത്തിലെ എംപിമാരോട് സഭാനേതൃത്വം വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടത് അപരാധമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചുവെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. 

വഖഫ് വിഷയം സാമുദായികമല്ല; സാമുഹികനീതിയുടെ വിഷയമായാണ് കണക്കാക്കുന്നത്. വഖഫിന്റെ പേരിൽ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്‌തവരെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്‌തവ അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

മുഖ്യമന്ത്രി പിണറായി വിജയൻ വളരെ ഇച്ഛാശക്തിയുള്ള ആളാണ്. കാര്യപ്രാപ്തിയു ള്ളയാളാണ്. എന്നാൽ ഒന്ന് ചോദിക്കുന്നു, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റി പ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ടാണ്. ഇത് ക്രിസ്ത്യൻ സമുദായ ത്തോടുള്ള അവഹേളനമല്ലെങ്കിൽ പിന്നെ എന്താണ്? ഇനിയും റിപ്പോർട്ട് വെളിച്ചം കണ്ടില്ലെങ്കിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ സമുദായം നിർബന്ധിതമാകും. ഇതുവരെ രാഷ്ട്രീയ പാർട്ടികൾ ഫിക്‌സഡ് ഡെപ്പോസിറ്റായി കരുതിയ വോട്ടുകൾ നഷ്ടപ്പെടുമെന്ന് ഓർത്താൽ നന്ന്. വന്യമൃഗശല്യത്തിന്റെ കാര്യത്തിൽ ഒരു കാര്യം പറയാം. കൃഷിയിടത്തിൽ എത്തുന്ന പന്നികളെ ഇനി കാട്ടുപന്നികളായി കണക്കാക്കില്ല. യഥേഷ്ടം കൈകാര്യം ചെയ്യും.

കർഷകരുടെ വീടുകളിൽ എത്തി ചട്ടിയുടെ മൂടി തുറക്കുന്ന പരിപാടി ഇനി നടക്കില്ല. വന്യജീവി പ്രതിരോധസേനയെ തന്നെ ഇതിനായി നിയോഗിക്കും. ഇവർക്ക് അനധികൃതമായി കൃഷിയിടത്തിൽ എത്തുന്ന വനപാലകരെ പ്രതിരോധിക്കേണ്ടിവരും അദ്ദേഹം പറഞ്ഞു.
 ജബൽപൂരിൽ വൈദികർക്ക് നേരേയുണ്ടായ ആക്രമണത്തിനെതിരെയും ആർച്ച് ബിഷപ്പ് പ്രതികരിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)