ജീസസ് യൂത്തിന്റെ കലിപ്പ് ഷോർട്ട് ഫിലിം വൈറലാകുന്നു.
ജീസസ് യൂത്തിന്റെ കലിപ്പ് ഷോർട്ട് ഫിലിം വൈറലാകുന്നു.
സ്‌നേഹത്തിന്റെ വലിയ സന്ദേശം പ്രേക്ഷകരിലേക്ക് പകര്‍ന്നു കൊണ്ട് ജീസസ് യൂത്ത് പ്രവർത്തകർ ഒരുക്കിയ ഷോട്ട് ഫിലിo ‘കലിപ്പ്' യുവജനങ്ങളുടെ ഇടയിൽ വൈറൽ ആകുന്നു.ഇന്റര്‍നാഷണല്‍ യൂട്യൂബ് ചാനലിലാണ് കലിപ്പ് റിലീസ് ചെയ്തിരിക്കുന്നത്.
രണ്ട് യുവാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നര്‍മ്മത്തില്‍ ചാലിച്ചാണ് ഈ ഷോര്‍ട്ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്.
നാലു വര്‍ഷം മുന്‍പ് കടുപ്പം എന്ന പേരില്‍ പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലിം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തുടര്‍ച്ചയായി കടുപ്പം 2, പുണ്യം, എന്നീ പേരുകളില്‍ മുന്‍ വര്‍ഷങ്ങളിലും വലിയ നോയമ്പില്‍ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തിരുന്നു. ഓരോ വര്‍ഷങ്ങളിലും ഇറങ്ങുന്ന ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്ന സ്വീകാര്യതയാണ് അടുത്ത ഷോര്‍ട്ട് ഫിലിമിന് പ്രചോദ നമാകുന്നത്.
കടുപ്പത്തിന്റെ നാലാം ഭാഗമായ ‘കലിപ്പ് ‘ ആണ് ഇക്കൊല്ലം നോമ്പില്‍ തയാറായിരിക്കുന്നത്. ഉയിര്‍പ്പ് തിരുനാളിന് ഒരുങ്ങുന്ന ഈ വേളയില്‍ കലിപ്പ് പ്രേക്ഷകഹൃദയങ്ങളില്‍ നോമ്പിന്റെ പ്രസക്തിക്കും ആത്മീയതയ്ക്കും ആക്കം കൂട്ടുമെന്നത് ഉറപ്പാണെന്ന് ഇതിനകം ലഭിച്ച പ്രതികരണങ്ങള്‍
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0