നോട്രെഡാം കത്തീഡ്രലിൽ ഈശോയുടെ മുൾക്കിരീടം പുനഃപ്രതിഷ്ഠിച്ചു
നോട്രെഡാം കത്തീഡ്രലിൽ ഈശോയുടെ മുൾക്കിരീടം പുനഃപ്രതിഷ്ഠിച്ചു
ഈശോയുടെ കാൽവരി യാത്രയിലും കുരിശുമരണനേരത്തും തലയിൽ വച്ചിരുന്ന മുൾക്കിരീടം നോട്രെ ഡാം കത്തീഡ്രലിൽ പുനഃപ്രതിഷ്ഠിച്ചു.
ക്രിസ്റ്റൽ, ഗോൾഡ് ട്യൂബ് എന്നിവയിൽ പൊതിഞ്ഞ മുൾക്കിരീടം പാരീസ് ആർച്ച്ബിഷപ്പ് ലോറന്റ് ഉൾറിച്ചിന്റെ മേൽനോട്ടത്തിലാണ് പുനർനിർമിച്ച കത്തീഡ്രലിലേക്ക് തിരികെ കൊണ്ടുവന്നത് .
1239 ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ ഫ്രാൻസിലെ ലൂയിസ് ഒൻപതാമൻ രാജാവ് 1,35,000 ലിവറിനു സ്വന്തമാക്കിയാണ് ഈ അമൂല്യ തിരുശേഷിപ്പ്. തുടക്കത്തിൽ സെയ്ന്റ്-ചാപ്പലെയിൽ സൂക്ഷിച്ചിരുന്ന ഇത് 1806 ൽ നോട്രെ-ഡാമിന്റെ ട്രഷറിയിലേക്കു മാറ്റി. 850 വർഷം പഴക്കമുള്ള കത്തീഡ്രലിൽ തീ പടരുന്നതുവരെ ഈ തിരുശേഷിപ്പ് അവിടെ സൂക്ഷിച്ചിരുന്നു.
അഗ്നിബാധയെ തുടർന്ന് കത്തീഡ്രൽ വിപുലമായ നവീകരണത്തിനു വിധേയമായ കാലഘട്ടത്തിൽ ലൂവർ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന കിരീടം നവീകരണത്തിനുശേഷം പുതിയ സ്ഥലത്ത് പ്രതിഷ്ഠിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0