d213

ക്രിസ്തുമസ് ആഘോഷിക്കാൻ ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ.

ക്രിസ്തുമസ് ആഘോഷിക്കാൻ ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ.

പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ എനിക്കു അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട് അവിടെ. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ ജനിപ്പിക്കുന്ന ഗണം

സംഭവം നമുക്കു കാണാം. അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു.” (ലൂക്കാ 2 : 15-16). ആട്ടിടയന്മാരുടെ എളിമയും ജീവിത ലാളിത്യവും ലോക രക്ഷനൊയ ദൈപുത്രനെ നഗ്നനേത്രങ്ങൾക്കൊണ്ട് ദർശിക്കാൻ അവരെ യോഗ്യരാക്കി. അധികാരവും പേരും പെരുമയും ഭരണം നടത്തുന്ന ഈ ലോകത്തിൽ ദൈവത്തിൻ്റെ എറ്റവും മഹത്തരമായ ദാനം എളിയവരും ബലഹീനരുമായ മനുഷ്യർക്കാണ് വെളിപ്പെടുത്തുന്നതെന്ന് ആട്ടിടയന്മാരുടെ ജീവിതം നമ്മളെ ഓർമ്മിപ്പിക്കുന്നു. ” നമുക്കു എന്തുമാത്രം ഉണ്ട് എന്നതിലല്ല മറിച്ച് നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ എത്രമാത്രം സ്‌നേഹം അതിൽ നൽകുന്നു എന്നതാണ് പ്രധാനം എന്നു കൽക്കത്തയിലെ വി. മദർതേരേസാ പറയുന്നുണ്ട്.

തിരുപ്പിറവിയുടെ ഈ പുണ്യദിനങ്ങളിൽ സ്നേഹത്തോടും ലാളിത്യത്തോടും കൂടി ഈശോയെ തേടുവാനും അപരനിൽ ഈശോയെ കാണാനും അവരെ ശുശ്രൂഷിക്കുവാനും ഇടയന്മാർ നമുക്കു മാതൃക നൽകുന്നു.

4. ഈശോയെ കണ്ടുമുട്ടിയ സന്തോഷം മറ്റുള്ളവർക്കു പകരുക

ഉണ്ണീശോയെ പുൽക്കൂട്ടിൽ ദർശിച്ച ആട്ടിടയന്മാർ തിരികെപോയത് ദൈവത്തെ മഹത്വപ്പെടുത്തിയാണ്. “തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയുംചെയ്ത സകല കാര്യങ്ങളെയുംകുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്‍മാര്‍ തിരിച്ചുപോയി.”(ലൂക്കാ 2 : 20). ഉണ്ണീശോയെ കണ്ട അവരുടെ ആനന്ദം ഉള്ളിൽ ഒതുക്കാൻ സാധിക്കുമായിരുന്നില്ല. അതു അവരുടെ ജീവിതങ്ങളിലൂടെ അവർ ജീവിക്കുന്ന സമൂഹങ്ങളിലേക്ക് ഒഴുകി. ഈശോയെ കണ്ടുമുട്ടുന്നതു വഴിയായി ലഭിക്കുന്ന ആനന്ദം തിരിപ്പിറവിയുടെ മുഖ്യ സന്ദേശമാണ്. ഫ്രാൻസീസ് പാപ്പ ഈ ആനന്ദത്തെ ഈശോയെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയങ്ങളിലും ജീവിതങ്ങളിലും നിറയുന്ന സുവിശേഷത്തിൻ്റെ ആനന്ദമായിട്ടാണ് മനസ്സിലാക്കുന്നത്. ഈശോയെ കണ്ടുമുട്ടിയ ആത്യധികമായ ആനന്ദം മറ്റുള്ളവർക്കു പങ്കുവച്ചു നൽകാൻ ക്രിസ്തുമസിൻ്റെ ഈ ദിനങ്ങൾ സവിശേഷമായി നമ്മെ ക്ഷണിക്കുന്നു. ഉണ്ണീശോ നൽകുന്ന ആനന്ദം ഭൗതീക വസ്തുക്കളുടെ ലഭ്യതയിലല്ല മറിച്ച് ഉണ്ണീശോയുടെ സാന്നിധ്യം മനസ്സിലും ഹൃദയത്തിലും നിറയ്ക്കുന്ന സമാധാനത്തിലും സ്നേഹത്തിലുമാണന്നു ബേത്ലേഹമിലെ പാവപ്പെട്ട ഇടയന്മാർ ഓർമ്മിപ്പിക്കുന്നു.

5. സദ് വാർത്ത പങ്കുവയ്ക്കുക

“ആട്ടിടയന്മാർ അനന്തരം, ശിശുവിനെക്കുറിച്ച് തങ്ങളോടു പറയപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരെ അവര്‍ അറിയിച്ചു.”(ലൂക്കാ 2 : 17). ഉണ്ണീശോയുടെ സ്നേഹം അനുഭവിച്ചറിഞ്ഞ ആട്ടിടയന്മാർ ആദ്യത്തെ സുവിശേഷപ്രഘോഷകരായി. ഈശോ നൽകുന്ന ആനന്ദം അനുഭവിച്ചറിഞ്ഞാൽ അവൻ നൽകുന്ന രക്ഷയും സ്നേഹവും മറ്റുള്ളവർക്കു പങ്കുവയ്ക്കാതിരിക്കാൻ നമുക്കാവില്ല. ” എല്ലാ സമയത്തും സുവിശേഷം പ്രസംഗിക്കുക. ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക” എന്ന ഫ്രാൻസീസ് അസ്സീസിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. തിരുപ്പിറവി നമുക്കു ആത്മീയ സംതൃപ്തി നൽകുന്നത് മനുഷ്യനായി അവതരിച്ച ഈശോയുടെ ദയയും അനുകമ്പയും ഔദാര്യവും നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പ്രതിഫലിക്കുമ്പോഴാണ് . ഒരു ചെറുപുഞ്ചിരി, ഒരു എളിയ പരസഹായ പ്രവൃത്തി, പ്രോത്സാഹനത്തിൻ്റെ ഒരു ചെറുവാക്ക് ഇവയിലൂടെയെല്ലാം നമുക്കും സുവിശേഷമാകാം എന്നു തിരുപ്പിറവിയുടെ ചൈതന്യം സ്വീകരിച്ച ആട്ടിടയന്മാർ നമ്മോടു പറയുന്നു.

6. ദൈവം കാട്ടിത്തരുന്ന വഴിയിൽ ശരണപ്പെടുക

മടിയില്ലാതെ ദുതൻ്റെ വാക്കുകൾ ആട്ടിടയന്മാർ അനുസരിച്ചു. ദൈവീക സന്ദേശങ്ങളിലുള്ള അവരുടെ ശരണപ്പെടൽ ഔസേപ്പിതാവിൻ്റെയും പരി. കന്യകാമറിയത്തിൻ്റെയും വിശ്വാസത്തെ അവരുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതയി നമുക്കു കരുതാനാവും. ആട്ടിയന്മാരെപ്പോലെ ദൈവീക പദ്ധതിയോടു, പാത വ്യക്തമാകാത്തപ്പോഴും സഹകരിക്കാൻ തിരുപ്പിറവി നമ്മോടു ആവശ്യപ്പെടുന്നു. വിശുദ്ധ പാദ്രേ പിയോ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു:” പ്രാർത്ഥിക്കുക, പ്രതീക്ഷിക്കുക ആകുലപ്പെടേണ്ടാ.ആകുലത ഉപകാരമില്ലാത്തതാണ്.ദൈവം കാരുണ്യവാനും നമ്മുടെ പ്രാർത്ഥന കേൾക്കുന്നവനുമാണ്.” ഈശോയിലുള്ള നമ്മുടെ ശരണം നവീകരിക്കേണ്ട സമയമാണ് ക്രിസ്തുമസ്ക്കാലം അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ഭയാശങ്കകളുംഉത്കണ്ഠകളും മറയുകയും പുതു ചൈതന്യം നമ്മിൽ നിറയുകയും ചെയ്യും.

7.നന്ദിയോടെയും അത്ഭുതത്തോടെയും ജീവിക്കുക

ലൂക്കാ സുവിശേഷത്തിൽ “അതു കേട്ടവരെല്ലാം ഇടയന്‍മാര്‍ തങ്ങളോടു പറഞ്ഞ സംഗതികളെക്കുറിച്ച് അദ്ഭുതപ്പെട്ടു.” ലൂക്കാ 2 : 18 എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ആട്ടിടയന്മാരുടെ അദ്ഭുതപ്പെടലും നന്ദിയും മനുഷ്യവതാരം ചെയ്ത ദൈവവചനത്തോടുള്ള അവരുടെ ഹൃദയംകൊണ്ടുള്ള കീഴടങ്ങലാണ്. ഈ അത്ഭുതപ്പെടൽ ഹൃദയംകൊണ്ടുള്ള ആരാധനയിലേക്കും നന്ദിപറച്ചിലുകളിലേക്കും അവരുടെ ജീവിതത്തെ രൂപപ്പെടുത്തി.

ദൈവപുത്രൻ്റെ മനുഷ്യവതാരം എന്ന അത്ഭുതമാണ് ലോകത്തിനു ഗ്രഹിക്കാൻ ഇനിയും സാധിക്കാത്തത്. അത് ദൈവസ്നേഹത്തിൻ്റെ മഹാത്ഭുതമാണ്. “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.”( യോഹന്നാന്‍ 3 : 16)

ദൈവത്തിൻ്റെ അനന്ത സ്നേഹത്തിൻ്റെ അത്ഭുതം വിണ്ടുംകണ്ടെത്താൻ ക്രിസ്തുമത്ക്കാലം നമ്മെ പ്രാപ്തരക്കട്ടെ. ദൈവസ്നേഹം മാംസം ധരിച്ചത് പുൽകൂട്ടിൽ ദർശിച്ച ആട്ടിടയന്മാർ അത്ഭുതപ്പെടുകയും നന്ദി അർപ്പിക്കുകയും ചെയ്തതുപോലെ നമുക്കും തിരുപ്പിറവിയുടെ ഔദാര്യത്തിൽ വിസ്മയഭരിതരാകാം.

ഉണ്ണീശോയുടെ ഹൃദയം സ്വന്തമാക്കിയ, ഹൃദയം കീഴടക്കിയ ബേത്ലഹമിലെ ആട്ടിടയന്മാരെപ്പോലെ തിരുപ്പിറവിയുടെ പുണ്യ ഭിനങ്ങളിൽ എളിമയും വിശ്വാസവും ആനന്ദവും നമ്മുടെ ജീവിതത്തിൽ വിരിയട്ടെ, അതു മറ്റുള്ളവരുടെ ജീവിതത്തിലും നമുക്കാശംസിക്കാം

കടപ്പാട് : ഫാ. ജയ്സൺ കുന്നേൽ mcbs

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)