പ്രഭാത പ്രാർത്ഥന.........
പ്രഭാത പ്രാർത്ഥന.........
മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല.ശുശ്രൂഷിക്കാനും. സ്വന്തം ജീവൻ അനേകർക്കു വേണ്ടി മോചന ദ്രവ്യമായി നൽകാനുമത്രേ.
മാർക്കോസ് 10 : 45
ദിവ്യകാരുണ്യ നാഥാ... ഓ...ഞങ്ങളുടെ സ്നേഹമേ... സ്നേഹിക്കപ്പെടാതെ പോയ ഞങ്ങളുടെ സ്നേഹമേ. പ്രലോഭനങ്ങളെ അതിജീവിച്ചും. പുണ്യങ്ങളെ വർദ്ധിപ്പിച്ചും. വിശ്വാസത്തെ ഉറപ്പിച്ചും അങ്ങയോടുള്ള ഞങ്ങളുടെ സ്നേഹത്തെ കൂടുതൽ ഉജ്ജ്വലിപ്പിക്കേണമേ. ജീവിതത്തിൽ കൂടുതലും ക്ഷമിക്കാനും സ്നേഹിക്കാനുമുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടാണ് ഞങ്ങൾ അങ്ങയുടെ സന്നിധിയെ അഭയം പ്രാപിക്കാറുള്ളത്. എന്നാൽ പലപ്പോഴും മറ്റുള്ളവർ ഞങ്ങൾക്കെതിരെ അന്യായമായി കുറ്റാരോപണങ്ങൾ സൃഷ്ടിച്ചെടുക്കുമ്പോഴും. പുറമെയുള്ളവരുടെ സാനിധ്യമോ സാഹചര്യമോ പരിഗണിക്കാതെ ഞങ്ങളെ മുറിപ്പെടുത്തി പ്രതികരിക്കുമ്പോഴും ക്ഷമിച്ചു എന്നു പുറമേ ഭാവിക്കുമെങ്കിലും. ഞങ്ങളുടെ ഹൃദയത്തിൽ പ്രതിഫലിക്കുന്ന അവയുടെ മുറിവടയാളങ്ങളിൽ നിന്നും നിരന്തരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രക്തവും വെള്ളവും കിനിയുന്നുണ്ടാവും.
ഞങ്ങളുടെ നല്ല ഈശോയേ... ദിവ്യകാരുണ്യമേ... മറ്റുള്ളവരുടെ വാക്കുകളാലും പ്രവർത്തികളാലും മുറിയപ്പെട്ട ഞങ്ങളുടെ ജീവിതങ്ങളെ പൂർണമായി അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. ഞങ്ങളെ വേദനിപ്പിച്ചവരോടു ക്ഷമിക്കാനും. അങ്ങയുടെ കാരുണ്യാതിരേകത്താൽ അവരും അനുഗ്രഹിക്കപ്പെടാനുമുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കാനും ആവശ്യമായ സൗഖ്യം ഞങ്ങൾക്കു പ്രദാനം ചെയ്യണമേ. അങ്ങയുടെ ജീവിതമാതൃകയെ അനുകരിച്ചു കൊണ്ട് ഉപാധികളും ഉപേക്ഷകളുമില്ലാതെ മറ്റുള്ളവരെ സ്നേഹിക്കാൻ അനുദിനം ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യണമേ...
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ... ആമേൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m