d141

സംഗീതം ഐക്യം സൃഷ്ടിക്കുകയും കൂട്ടായ്മ വളർത്തുകയും ചെയ്യും : മാർപാപ്പാ

സംഗീതം ഐക്യം സൃഷ്ടിക്കുകയും കൂട്ടായ്മ വളർത്തുകയും ചെയ്യും : മാർപാപ്പാ

സവിശേഷമാം വിധം മാനവഹൃദയത്തോടു നേരിട്ടു സംസാരിക്കുന്ന സംഗീതത്തിന് ഐക്യം സൃഷ്ടിക്കാനും കൂട്ടായ്മ വളർത്താനും അപാരമായ കഴിവുണ്ടെന്ന് മാർപ്പാപ്പാ.

സാംസ്കാരിക-വിദ്യഭ്യാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഷൊസെ തൊളെന്തിനൊ ദ് മെന്തോൺസിൻറെ നേതൃത്വത്തിൽ എത്തിയ, തിരുപ്പിറവിത്തിരുന്നാൾ സംഗീതവിരുന്നൊരുക്കുന്ന കലാകാരന്മാരടങ്ങിയ ഇരുനൂറോളം പേരെ വത്തിക്കാനിൽ ക്ലെമെൻറയിൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യവെ, ഫ്രാൻസീസ് പാപ്പാ, സംഗീതജ്ഞർക്ക് സംഭാവനയേകാൻ കഴിയുന്ന സമാധാനം, പ്രത്യാശ എന്നീ രണ്ടു മൂല്യങ്ങളെക്കുറിച്ച് പരാമർശിക്കുകയായിരുന്നു.

യേശുവിൻറെ ജനനവേളയിൽ, നിശയുടെ നിശബ്ദതയിൽ ഉയർന്ന മാലാഖവൃന്ദത്തിൻറെ ശാന്തിഗീതം വിണ്ണിലും മണ്ണിലും സന്തോഷം നിറച്ചുവെന്നു പറഞ്ഞ പാപ്പാ സമാധാനത്തിൻറെ മാലാഖമാരാകാൻ സംഗീതകലാകാരന്മാരെ ക്ഷണിച്ചു. എവിടെ ആയിരുന്നാലും അവിടെ, കലയും ജീവിതവും കൊണ്ട് സാഹോദര്യത്തിൻറെയും അനുരഞ്ജനത്തിൻറെയും സംസ്കൃതി പരിപോഷിപ്പിക്കുന്നതിന് തങ്ങളുടെ കഴിവുകൾ വിനിയോഗിക്കണമെന്ന് പാപ്പാ ഈ സംഗീത കലാകാരന്മാർക്ക് പ്രചോദനം പകർന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)