j187

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ തീര്‍ത്ഥാടനം നടത്തി

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ തീര്‍ത്ഥാടനം നടത്തി

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ തീര്‍ത്ഥാടനം നടത്തി. തുലാപ്പള്ളി പള്ളിയിലേക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ കുഞ്ഞുമിഷനറിമാര്‍ നടത്തിയ വിശ്വാസപ്രഘോഷണ റാലി തുലാപ്പള്ളി മാര്‍ത്തോമാശ്ലീഹാ പള്ളി വികാരി ഫാ. ജോസഫ് തട്ടാംപറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രൂപത മിഷന്‍ ലീഗ് ജോയിന്റ് സെക്രട്ടറി ദിയ പള്ളിവാതുക്കല്‍ പതാക ഏറ്റുവാങ്ങി.
തീര്‍ത്ഥാടകര്‍ തുലാപ്പള്ളി മാര്‍ത്തോമാ ശ്ലീഹാപ്പള്ളിയില്‍ എത്തി തിരുശേഷിപ്പ് വണക്കം നടത്തി. പത്ത് മണിക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍  മാര്‍ ജോസ് പുളിക്കല്‍ തീര്‍ത്ഥാടന സന്ദേശം നല്‍കി.
 വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം തീര്‍ത്ഥാടകര്‍ നിലയ്ക്കല്‍ എക്യുമിനിക്കല്‍ പള്ളിയിലേക്ക് ജപമാല റാലി നടത്തി. ആയിരക്കണക്കിന് മിഷന്‍ ലീഗ് അംഗങ്ങളും അധ്യാപകരും ഭക്തിപുരസ്സരം പങ്കെടുത്ത ഈ റാലി നിലയ്ക്കല്‍   എക്യുമെനിക്കല്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നിലയ്ക്കല്‍   എക്യുമെനിക്കല്‍ പള്ളി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഷൈജു മാത്യു ഒഐസി  സമാപന പ്രാര്‍ത്ഥന നടത്തി.
കാഞ്ഞിരപ്പള്ളി രൂപതയിലെ മാതൃകാ മദ്ബഹാ ശുശ്രൂഷകര്‍ക്കുള്ള ഫാ.ജോര്‍ജ് കാപ്പിലിപ്പറമ്പില്‍ മെമ്മോറിയല്‍ എവര്‍  റോളിങ്ങ് ട്രോഫിയും, ക്യാഷ് അവാര്‍ഡും നിലയ്ക്കല്‍ പള്ളിയില്‍  വച്ച് ഫാ. ഷൈജു മാത്യു ഒഐസി  വിതരണം ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)