ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിന് മുന്നോടിയായി, സിസ്റ്റൈൻ ചാപ്പലിന് മുകളിൽ പുകക്കുഴല്‍ സ്ഥാപിച്ചു.
കോണ്‍ക്ലേവ് ആരംഭിച്ചതിന് ശേഷം എല്ലാ കണ്ണുകളുടെയും ശ്രദ്ധാകേന്ദ്രമാകുന്ന ഫല സൂചന നല്കുന്ന പുകക്കുഴലാണിത്. സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന ഓരോ രണ്ട് റൗണ്ട് വോട്ടെടുപ്പിനു ശേഷവും, പുറം ലോകത്തെ ഫലം അറിയിക്കുന്നതിനായി കർദ്ദിനാൾമാരുടെ ബാലറ്റുകൾ പ്രത്യേക ചൂളയിൽ കത്തിക്കും.
കറുത്ത പുകയാണ് വരുന്നതെങ്കില്‍ ഇതുവരെ പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലായെന്നും വെളുത്ത പുകയാണ് വരുന്നതെങ്കില്‍ പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്നും പ്രതീകാന്മകമായി അറിയിക്കുന്ന സംവിധാനമാണ് ഇത്. കറുത്ത പുക പുറപ്പെടുവിക്കുന്നതിനായി ബാലറ്റുകൾ പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രാസീൻ (കൽക്കരി ടാറിന്റെ ഒരു ഘടകം), സൾഫർ എന്നിവ കലര്‍ത്തി കത്തിക്കും. എന്നാൽ മാര്‍പാപ്പയെ തെരഞ്ഞെടുത്താല്‍, ബാലറ്റുകൾ പൊട്ടാസ്യം ക്ലോറേറ്റ്, ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നിവയുമായി കലർത്തി കത്തിച്ച് വെളുത്ത പുക പുറപ്പെടുവിക്കുന്ന വിധത്തിലാണ് ക്രമീകരണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m