f1

അൽബേനിയൻ ഓർത്തഡോക്സ് സഭാധ്യക്ഷന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഫ്രാൻസിസ് പാപ്പ

അൽബേനിയൻ ഓർത്തഡോക്സ് സഭാധ്യക്ഷന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഫ്രാൻസിസ് പാപ്പ

ആർച്ച് ബിഷപ്പ് അനസ്താതിയോസിന്റെ വിയോഗത്തില്‍ അനുശോചനവുമായി ഫ്രാൻസിസ് പാപ്പ. അൽബേനിയയിലെ ഓർത്തഡോക്സ് സഭാസിനഡിനും, സഭാംഗങ്ങൾക്കും, അൽബേനിയയിലെ ഓർത്തഡോക്സ് സഭയുടെ ഉത്തരവാദിത്വമുള്ള കോർസ മെത്രാപ്പോലീത്തയ്ക്കും അയച്ച സന്ദേശത്തില്‍ ആർച്ച് ബിഷപ്പിന്റെ കഷ്ടപ്പാടുകൾക്ക് കാരുണ്യവാനായ ദൈവം പ്രതിഫലമേകട്ടെയെന്ന് പാപ്പ കുറിച്ചു. ഇറ്റലിക്ക് പുറത്തേക്കുള്ള തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ ആർച്ച് ബിഷപ്പ് അനസ്താതിയോസിനെ കണ്ടുമുട്ടിയതും, തുടർന്നുള്ള സൗഹാര്‍ദ്ദപരമായ ബന്ധവും പാപ്പ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു.

തന്റെ ജീവിതകാലം മുഴുവൻ, സുവിശേഷത്തിന് പൂർണ്ണമായി നയിച്ച അദ്ദേഹം ഗ്രീസ്, ആഫ്രിക്ക, അൽബേനിയ, തുടങ്ങി വിവിധ സാംസ്‌കാരിക, പ്രാദേശിക ഇടങ്ങളിൽ കർത്താവിനെ ശുശ്രൂഷിക്കുകയും പ്രഘോഷിക്കുകയും ചെയ്തുവെന്ന് പാപ്പ അനുശോചന സന്ദേശത്തില്‍ കുറിച്ചു. "എല്ലാ പ്രകാരത്തിലും കുറേപ്പേരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായി" എന്ന് പറയാൻ തക്കവിധം അദ്ദേഹം വിശുദ്ധ പൗലോസിന്റെ ജീവിതം അനുകരിച്ചുവെന്ന് പാപ്പ അനുസ്മരിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)