j74

ജൂബിലി പ്രത്യാശയുടെയും പുതിയ തുടക്കം ഫ്രാൻസിസ് പാപ്പ

ജൂബിലി പ്രത്യാശയുടെയും പുതിയ തുടക്കം ഫ്രാൻസിസ് പാപ്പ

ദൈവത്തിൽ തങ്ങളുടെ ജീവിതം വീണ്ടും ആരംഭിക്കാനുള്ള ഒരു അവസരമാണ് ജൂബിലിവർഷം നൽകുന്നതെന്ന് ഫ്രാൻസിസ് പാപ്പ. 

ജൂബിലിയുമായി ബന്ധപ്പെട്ട്,  വത്തിക്കാനിൽ ജൂബിലി പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, പാപ്പ ഇപ്രകാരം ഓർമ്മിപ്പിച്ചത്.

ദൈവികപുണ്യങ്ങളിലൊന്നായ പ്രത്യാശയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിപ്പിക്കുകയെന്ന ലഷ്യത്തോടെയാണ് ജൂബിലിവർഷത്തിന്റെ ശനിയാഴ്ചകളിൽ ജൂബിലി പൊതുകൂടിക്കാഴ്ചകൾ അനുവദിക്കാൻ തീരുമാനിച്ചതെന്ന് പാപ്പാ വ്യക്തമാക്കി. 

ദൈവത്തിൽനിന്ന് വരുന്ന ശക്തിയാണ് പുണ്യമെന്ന് ലത്തീൻ ഭാഷയിലെ 'വിർത്തുസ്' (virtus) എന്ന വാക്കിനെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു. പ്രത്യാശയെന്നത് ഒരു ശീലമോ, സ്വഭാവമോ അല്ല, മറിച്ച് ദൈവത്തിൽനിന്ന് നമുക്ക് ചോദിച്ചുവാങ്ങാനുള്ള ഒരു ശക്തിയാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, ഇതിനായാണ് നാം തീർത്ഥാടകരായെത്തുന്നതെന്നും, ജീവിതത്തിന്റെ യാത്രയിൽ പുതിയൊരു തുടക്കത്തിനായുള്ള അനുഗ്രഹം പ്രാർത്ഥിക്കുന്നതെന്നും  കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)