പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഫ്രാൻസിസ് പാപ്പാ മേരി മേജർ ബസലിക്കയിൽ.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഫ്രാൻസിസ് പാപ്പാ മേരി മേജർ ബസലിക്കയിൽ.
38 ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനുശേഷം വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിൽ ചികിത്സകളും വിശ്രമവും തുടരുന്നതിനിടെ ഫ്രാൻസിസ് പാപ്പാ റോമിലെ മേരി മേജർ ബസലിക്കയിലെത്തിയെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.
രോഗാവസ്ഥയിൽ റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ 38 ദിവസങ്ങൾ ചികിത്സയിലായിരുന്ന പാപ്പാ, വത്തിക്കാനിലെ തന്റെ വസതിയായ സാന്താ മാർത്തയിലേക്ക് തിരികെയെത്തിയ അവസരത്തിലും മേരി മേജർ ബസലിക്ക സന്ദർശിക്കുകയും പരിശുദ്ധ അമ്മയ്ക്ക് പൂക്കൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
സാധാരണയായി വിദേശ അപ്പസ്തോലിക യാത്രകൾക്ക് മുൻപും ശേഷവും മേരി മേജർ ബസലിക്കയിലെത്തി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാറുള്ള പാപ്പാ, ഇത് 126-മത് തവണയാണ് മേരി ബസലിക്കയിലെത്തിയത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0