ദ് ല സാൽ സഭാംഗങ്ങൾ നടത്തുന്ന ശ്രമങ്ങളെ പ്രത്യേകം പരാമർശിച്ച് ലിയോ പതിനാലാമൻ പാപ്പാ

ദ് ല സാൽ സഭാംഗങ്ങൾ നടത്തുന്ന ശ്രമങ്ങളെ പ്രത്യേകം പരാമർശിച്ച് ലിയോ പതിനാലാമൻ പാപ്പാ

mm94

അനന്തസാധ്യതകളുള്ള വിദ്യാഭ്യാസരംഗത്ത് പുതുമയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുകൊണ്ടുപോകാൻ ദ് ല സാൽ സഭാംഗങ്ങൾ നടത്തുന്ന ശ്രമങ്ങളെ പ്രത്യേകം പരാമർശിച്ച് ലിയോ പതിനാലാമൻ പാപ്പാ. ക്രിസ്ത്യൻ സഹോദരങ്ങൾ, ദ് ല സാൽ കോൺഗ്രിഗേഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന സന്ന്യസ്തസഭാംഗങ്ങൾക്ക് മെയ് 15 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, ലോകത്തെ യുവജനങ്ങൾക്കായി അവർ ചെയ്യുന്ന സേവനങ്ങളെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചത്.

ദ് ല സാൽ സഹോദരങ്ങളോട് നടത്തിയ പ്രഭാഷണത്തിൽ, ഈ സമൂഹം സമകാലീനസംഭവങ്ങളെ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നതും, അദ്ധ്യാപനത്തിന്റെ ശുശ്രൂഷാപരവും മിഷനറിപരവുമായ മാനങ്ങൾക്ക് പ്രാധാന്യം നൽകുന്നതും പാപ്പാ പ്രത്യേകം പരാമർശിച്ചു.

സമകാലീനസംഭവങ്ങളെ ശ്രദ്ധയോടെ കാണുന്നതിന്റെയും, കാലത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിന്റെയും ഭാഗമായാണ് വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ദേ ല സാൽ, എല്ലാവർക്കുമായി തുറന്നതും സൗജന്യവുമായ "ക്രൈസ്തവസ്‌കൂളുകൾ" തുറക്കാൻ തീരുമാനിച്ചതെന്ന് പാപ്പാ അനുസ്മരിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)