കേരള ഗവര്‍ണര്‍ക്ക് മാറ്റം; രാജേന്ദ്ര ആര്‍ലേകര്‍ പുതിയ ഗവര്‍ണര്‍
കേരള ഗവര്‍ണര്‍ക്ക് മാറ്റം; രാജേന്ദ്ര ആര്‍ലേകര്‍ പുതിയ ഗവര്‍ണര്‍
തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണർ.
മിസോറാം ഗവർണർ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവർണറായി നിയമിച്ചു. ജനറല്‍ വി.കെ സിങ് മിസോറാം ഗവർണറാവും. അജയ് കുമാർ ഭല്ലയാണ് മണിപ്പൂരിൻറെ പുതിയ ഗവർണർ.
സെപ്തംബർ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടയിലാണ് ഗവർണർ സ്ഥാനത്തുനിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.
കറകളഞ്ഞ ആർഎസ്‌എസ് പ്രവർത്തകനായ രാജേന്ദ്ര ആർലേകർ ഗോവയില്‍ നിന്നുള്ള നേതാവാണ്. ഗോവ നിയമസഭ സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ആർലേകർ ബിഹാറില്‍ ഗവർണറായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശിന്റെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കുള്ള മാറ്റം. ഈ മാറ്റത്തിന് രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടെന്ന വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m