ദൈവകൃപയിൽ ആശ്രയിച്ചും സമാധാനത്തിനായി പ്രവർത്തിച്ചും വിശുദ്ധ ജോൺ പോൾ രണ്ടാമൻ സഭയെ നയിച്ചു: കർദ്ദിനാൾ
ദൈവകൃപയിൽ ആശ്രയിച്ചും സമാധാനത്തിനായി പ്രവർത്തിച്ചും വിശുദ്ധ ജോൺ പോൾ രണ്ടാമൻ സഭയെ നയിച്ചു: കർദ്ദിനാൾ പരൊളീൻ
ദൈവപരിപാലനയിൽ ആശ്രയിച്ച് മൂന്നാം സഹസ്രാബ്ദത്തിലേക്ക് സഭയെ നയിച്ച വിശുദ്ധനാണ് ജോൺ പോൾ രണ്ടാമൻ പാപ്പായെന്ന് കർദ്ദിനാൾ പിയെത്രോ പരൊളീൻ. ലോകസമാധാനം ആഗ്രഹിച്ച അദ്ദേഹം യുദ്ധങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിൽ ഒരിക്കലും പിന്നോട്ടുപോയിരുന്നില്ലെന്നും വിശുദ്ധന്റെ ഇരുപതാം ചരമവാർഷികദിനത്തിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച വിശുദ്ധ ബലിയിൽ നടത്തിയ പ്രഭാഷണത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി അനുസ്മരിച്ചു..
സമാധാനത്തെ സ്നേഹിക്കുകയും സമാധാനസ്ഥാപനത്തിനായി ശ്രമിക്കുകയും ചെയ്ത വിശുദ്ധൻ, നയതന്ത്രമികവോടെ, യുദ്ധങ്ങൾ ഒഴിവാക്കാനുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി അനുസ്മരിച്ചു. ശാരീരികബുദ്ധിമുട്ടുകളുടെ മുന്നിലും, തന്റെ ജീവിതത്തിന്റെ അവസാനനിമിഷങ്ങൾ വരെയും യുദ്ധങ്ങൾക്കെതിരായി ആഹ്വാനങ്ങൾ നടത്തിയിരുന്നുവെങ്കിലും, പല വലിയ പ്രവാചകന്മാരുടെയും കാര്യത്തിലെന്നപോലെ, പലരും അദ്ദേഹത്തിന്റെ സ്വരവും അവഗണിച്ചുവെന്ന് കർദ്ദിനാൾ അപലപിച്ചു.
ദൈവകൃപയിൽ ശക്തമായി വിശ്വസിച്ചിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പാ, സഭയാകുന്ന നൗകയെ മൂന്നാം സഹസ്രാബ്ദത്തിലേക്ക് നയിച്ചത്, "ആഴത്തിലേക്ക് നീക്കി, മീൻ പിടിക്കാനായി വലയിറക്കുക" (ലൂക്ക 5, 4) എന്ന ക്രിസ്തുവിന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ചുകൊണ്ടായിരുന്നുവെന്ന് കർദ്ദിനാൾ പരൊളീൻ അനുസ്മരിച്ചു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽവച്ച് പാപ്പായ്ക്കുനേരെയുണ്ടായ വധശ്രമത്തെ പരാമർശിച്ചുകൊണ്ട്, ദൈവത്തിന്റെ സഹായവും സംരക്ഷണവും എപ്പോഴും തനിക്കുണ്ടെന്ന ഉത്തമബോധ്യത്തോടെയാണ് വിശുദ്ധൻ മുന്നോട്ട് പോയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m