j429

ടെസ്‌ല ഇന്ത്യയിലേക്ക് ഉടനെത്തും

ടെസ്‌ല ഇന്ത്യയിലേക്ക് ഉടനെത്തും

 മസ്കിന്റെ മാസ്സ് എൻട്രി ഇന്ത്യയിലേക്ക് ഉടൻ ഉണ്ടാകും. ഇലക്ട്രിക് കാർ ഭീമൻമാരായ ടെസ്‌ല റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചതിനു പുറമെ ഷോറൂമിനായുള്ള സ്ഥലവും ടെസ്‍ല കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 5,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഡൽഹി, മുംബൈ നഗരങ്ങളിലാണ് ഷോറൂമുകൾ ഒരുങ്ങുന്നത്. 

ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള എയ്റോസിറ്റിയിലാകും ടെസ്‌ലയുടെ ഡൽഹി ഷോറൂം. വമ്പൻ ഹോട്ടലുകളും ഓഫിസുകളുമുള്ള പ്രദേശമാണിത്. ബാന്ദ്ര കുർളയിലെ ഷോപ്പിങ് കോംപ്ലക്സിലാണ് മുംബൈ ഷോറൂം തുറക്കുക. എന്നാൽ ഉദ്ഘാടനം സംബന്ധിച്ച വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

ഇന്ത്യയിലെ ഷോറൂമുകളിലേക്ക് ഉദ്യോഗാർഥികളെ തേടിയുള്ള പരസ്യം കഴിഞ്ഞ ദിവസം ലിങ്ക്ഡ്ഇനിൽ ടെസ്‌‍ല നൽകിയിരുന്നു. കസ്റ്റമർ സർവീസ് ഉൾപ്പെടെയുള്ള 13 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യുഎസ് സന്ദർശന വേളയിൽ ടെസ്‌ല സിഇഒയും ലോക കോടീശ്വരനുമായ ഇലോൺ മസ്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ‌പിന്നാലെയാണ് റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)