m85

കള്ള കേസുകളില്‍ കുടുക്കി കുടിയേറ്റ ജനതയുടെ ജനകീയ മുന്നേറ്റങ്ങളെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട

കള്ള കേസുകളില്‍ കുടുക്കി കുടിയേറ്റ ജനതയുടെ ജനകീയ മുന്നേറ്റങ്ങളെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട ഇടുക്കി രൂപത മുഖ്യവികാരി ജനറല്‍

കള്ള കേസുകളില്‍ കുടുക്കി കുടിയേറ്റ ജനതയുടെ ജനകീയ മുന്നേറ്റങ്ങളെ തകര്‍ക്കാം എന്ന് സര്‍ക്കാര്‍ കരുതുന്നത് വിലപ്പോകില്ലെന്ന് ഇടുക്കി രൂപത മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍. കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പൈനാവ് വെള്ളാപ്പാറ  ഡിഫ്ഒ ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആലുവ മൂന്നാര്‍ രാജപാത ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജന മുന്നേറ്റ സമരത്തില്‍ പങ്കെടുത്ത ത്തിനാണ് കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനു എതിരെ കേസെടുത്തത്. രാജഭരണകാലത്ത് നിര്‍മ്മിച്ചതും പതിറ്റാണ്ടുകളോളം ജനങ്ങള്‍ ഉപയോഗിച്ചതുമായ രാജപാത കയ്യേറിയിരിക്കുന്നത് വനം വകുപ്പാണ് എന്ന് അദ്ദേഹം ആരോപിച്ചു.
ഒരു പ്രദേശത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് അനധികൃതമായി വനം വകുപ്പ് കയ്യേറി കൈവശം വയ്ക്കുകയും ചെയ്ത റോഡ് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ പ്രതിഷേധ യോഗത്തില്‍ അധ്യക്ഷത വഹിച്ചു

 


Comment As:

Comment (0)