ff270

വഖഫ് നിയമ ഭേദഗതി ബിൽ; ‘ എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണം’; ആഹ്വാനവുമായി കെസിബിസി

വഖഫ് നിയമ ഭേദഗതി ബിൽ; ‘ എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണം’; ആഹ്വാനവുമായി കെസിബിസി

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ കേരള എംപിമാരോട്  ആഹ്വാനവുമായി കെസിബിസി.  മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ വഖഫ് നിയമം ഭേദഗതി ചെയ്യപ്പെടണമെന്ന് കെസിബിസിയുടെ സർക്കുലറിൽ പറയുന്നു.

വഖഫ് നിയമഭേദഗതി ബില്ല് പാർലമെന്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. 

മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി ബില്ലിനെ അനകൂലിക്കണമെന്നാണ് കെസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ പൂർണമായി മുനമ്പത്തെ ജനങ്ങളെ പിന്തുണക്കണമെന്ന് സർക്കുലറിൽ പറയുന്നു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)