കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ.
മെയ് 30 മുതൽ ജൂൺ 1 വരെ തീയതികളിലായാണ് ജൂബിലി ആഘോഷങ്ങൾ നടക്കുക.
ജൂബിലിയുടെ ഭാഗമായി ജൂൺ 1 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധബലിയർപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് കുടുംബങ്ങളെയും കുട്ടികളെയുമാണ് ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നതെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി അറിയിച്ചു.
മെയ് 30 വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ, നാല് പേപ്പൽ ബസലിക്കകളിലെയും വിശുദ്ധവാതിൽ കടക്കാൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. 10 മണി മുതൽ, മറ്റു ജൂബിലിയുടെ അവസരത്തിലെന്നപോലെ റോമിലെ വിവിധ ചത്വരങ്ങളിൽ സാംസ്‌കാരിക, കലാ, ആദ്ധ്യാത്മിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആഗോളദിനത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനും ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നതിൽ പങ്കുചേരും.
മെയ് 31 ശനിയാഴ്ചയും രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ, പേപ്പൽ ബസലിക്കകളിലെ വിശുദ്ധവാതിൽ കടക്കാൻ തീർത്ഥാടകർക്ക് സൗകര്യമുണ്ടായിരിക്കും. എന്നാൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വിശുദ്ധ വാതിൽ, ഉച്ചയ്ക്ക് 2 മണിവരെ അടഞ്ഞുകിടക്കുമെന്ന് ഡികാസ്റ്ററി അറിയിച്ചു. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ നഗരത്തിന്റെ വിവിധയിടങ്ങളിൽ, റോമൻ ഒറേറ്ററികൾ, കരിസ്മാറ്റിക്, നെയോ കാറ്റെക്ക്യൂമൻ, സെന്റ് എജീദിയോ തുടങ്ങിയ വിവിധ സമൂഹങ്ങൾ ചേർന്നൊരുക്കുന്ന വിവിധ പരിപാടികൾ ഉണ്ടായിരിക്കും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0