ക്ലെമെന്റ് ഏഴാമൻ പാപ്പയെ സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട 147 സ്വിസ് ഭടന്മാരുടെ അനുസ്മരണ ചടങ്ങ് നടത്തുവാൻ ഒരുങ്ങി വത്തിക്കാന്‍
1527-ൽ, റോം കൊള്ളയടിക്കപ്പെട്ട വേളയില്‍ അന്ന് പാപ്പയായിരുന്ന ക്ലെമെന്റ് ഏഴാമനെ ചാൾസ് അഞ്ചാമൻ രാജാവിന്റെ സേനയിൽനിന്ന് സംരക്ഷിക്കുന്നതിനിടെ 147 സ്വിസ് ഭടന്മാര്‍ കൊല്ലപ്പെടുകയായിരിന്നു.
ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിന്റെയും വത്തിക്കാനിൽ നടന്നുവരുന്ന കർദ്ദിനാള്‍ സമ്മേളനങ്ങളുടെയും കോൺക്ലേവിന്റെയും പശ്ചാത്തലത്തിൽ തികച്ചും സ്വകാര്യമായ ചടങ്ങുകളായിരിക്കും വത്തിക്കാനിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുക. സാധാരണയായി ഈ ദിവസത്തിൽ അതാത് കാലത്തെ മാര്‍പാപ്പമാര്‍ സ്വിസ്സ് ഗാർഡുകൾക്ക് കൂടിക്കാഴ്ച അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്യാറുണ്ട്. സ്വിസ്സ് ഗാർഡുകളുടെ താവളത്തിലുള്ള പ്രത്യേക ഇടത്ത് രാവിലെ 11 മണിക്കായിരിക്കും ചടങ്ങുകളെന്ന് പൊന്തിഫിക്കൽ സ്വിസ്സ് ഗാർഡുകളുടെ ഓഫീസ് പത്രക്കുറിപ്പ് വഴി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0