വിശ്വാസത്തിന് പുത്തൻ ഉണർവേകാൻ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഞ്ചാമത് ‘സുവാറ 2025’ ന്റെ ഫൈനല്‍ മത്സരങ്ങള്‍ മെയ് 3 ന് നടക്കും
വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി ഓണ്‍ലൈന്‍ ആയി നടത്തിയ മത്സരത്തില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളാണ് ഈ വര്‍ഷം പങ്കെടുത്തത്. വിവിധ റൗണ്ടുകളിലായി നടന്ന മത്സരങ്ങളില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ എയ്ജ് ഗ്രൂപ്പില്‍ നിന്നുമുള്ള ആറ് മത്സരാര്‍ത്ഥികള്‍ വീതമാണ് അവസാന റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയത്. രാവിലെ ഒമ്പതുമണിക്ക് ഉദ്ഘടന സമ്മേളനവും തുടര്‍ന്ന് 10 മണിമുതല്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്യും. മത്സര വിജയികള്‍ക്ക് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മാനങ്ങള്‍ നല്‍കും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0