കോണ്‍ക്ലേവില്‍ പങ്കെടുക്കാൻ എത്തിയവരിൽ ഏറ്റവും അധികം കര്‍ദ്ദിനാളൻമാർ സലേഷ്യന്‍ സമൂഹത്തില്‍ നിന്ന്.

കോണ്‍ക്ലേവില്‍ പങ്കെടുക്കാൻ എത്തിയവരിൽ ഏറ്റവും അധികം കര്‍ദ്ദിനാളൻമാർ സലേഷ്യന്‍ സമൂഹത്തില്‍ നിന്ന്.

app115

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാന്‍ ചേരുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കാൻ  എത്തിയവരിൽ ഏറ്റവും അധികം കര്‍ദ്ദിനാളൻമാർ സലേഷ്യന്‍ സമൂഹത്തില്‍ നിന്ന്.

മ്യാന്മാറിലെ യാങ്കൂണിലെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ ചാൾസ് മൗങ് ബോ, വിർജിലിയോ ഡോ കാർമോ ഡ സിൽവ, ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം, ക്രിസ്റ്റോബൽ ലോപ്പസ് റൊമേറോ, ഡാനിയൽ സ്റ്റുർല ബെർഹൗറ്റ് എന്നീ അഞ്ച് അംഗങ്ങളാണ് സലേഷ്യൻ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍.

കോണ്‍ക്ലേവില്‍ പങ്കുചേരുന്ന നാലുപേര്‍ ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ എന്ന സമൂഹത്തില്‍ നിന്നുള്ളവരാണ്. കര്‍ദ്ദിനാളുമാരായ ലൂയിസ് കാബ്രേര ഹെരേര, പിയർബാറ്റിസ്റ്റ പിസബല്ല, ജെയിം സ്പെംഗ്ലർ, ലിയോനാർഡോ സ്റ്റെയ്നരാണ് വോട്ടവകാശമുള്ള ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ അംഗങ്ങള്‍. ഫ്രാന്‍സിസ് പാപ്പ അംഗമായിരിന്ന ജെസ്യൂട്ട് സന്യാസ സമൂഹത്തില്‍ നിന്നുള്ള നാലുപേരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ദ്ദിനാള്‍ സ്റ്റീഫൻ ചൗ സൗ-യാൻ, കര്‍ദ്ദിനാള്‍ മൈക്കൽ സെർണി, കര്‍ദ്ദിനാള്‍ ജീൻ-ക്ലോഡ് ഹോളറിച്ച്, കര്‍ദ്ദിനാള്‍ ആൻ റോഗൽ എന്നിവരാണ് ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍.

ഡൊമിനിക്കൻ സന്യാസ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരായ തിമോത്തി റാഡ്ക്ലിഫ്, ജീൻ പോൾ വെസ്‌കോ, റിഡംപ്റ്ററിസ്റ്റു സന്യാസ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരായ മൈക്കോള ബൈചോക്ക്, ജോസഫ് ടോബിൻ, ഡിവൈൻ വേഡ് മിഷ്ണറി സമൂഹാംഗങ്ങളായ കര്‍ദ്ദിനാളുമാരായ ടാർസിസിയോ കികുച്ചി, ലാഡിസ്ലാവ് നെമെറ്റ്, മറ്റ് നിരവധി കോൺഗ്രിഗേഷനുകളിൽ നിന്നുള്ളവരും കോൺക്ലേവിൽ പങ്കെടുക്കും

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)