കാർലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് റോമിലേക്ക്.
കാർലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് റോമിലേക്ക്.
ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ' എന്നറിയപ്പെടുന്ന കാർലോ അക്യുട്ടിസിന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് അസീസിയിൽ നിന്ന് റോമിലേക്കു കൊണ്ടുപോകും. അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ചണ് ഈ തിരുശേഷിപ്പ് കൊണ്ടുപോവുക.
ഏപ്രിൽ 27 നാണ് വാഴ്ത്തപ്പെട്ട കാർലോയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നത്.
“സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് കാർലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുശേഷിപ്പുകളിലൊന്നായ ഹൃദയത്തിന്റെ തിരുശേഷിപ്പ് അൾത്താരയിൽ സമർപ്പിക്കും. തിരുശേഷിപ്പുകൾ വണങ്ങുന്നത് കത്തോലിക്കാ സഭയിലെ ഒരു പൈതൃക പാരമ്പര്യമാണ്" -അസീസിയിലെ ബിഷപ്പ് ഡൊമെനിക്കോ സൊറെന്റിനോ പങ്കുവച്ചു. വിശുദ്ധി അസാധാരണമായതോ, കഴിഞ്ഞ കാലഘട്ടത്തിന്റെയോ ഭാഗമല്ല, മറിച്ച് അത് എല്ലാവർക്കും - യുവാക്കൾക്കുപോലും പ്രാപ്യമായ ഒന്നാണെന്ന് കാർലോയുടെ ജീവിതം ഓർമ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0