ഭാരത കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാർ
ഭാരത കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാർ
ഭാരത കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ.
സിംല-ചന്ദിഗാർഹ് രൂപതയ്ക്ക് മെത്രാനെയും ദുംക രൂപതയ്ക്ക് സഹായമെത്രാനെയുമാണ് മാർപാപ്പ നിയോഗിച്ചത്.
സിംല-ചന്ദിഗാർഹ് രൂപതയുടെ പുതിയ മെത്രാനായി വൈദികൻ സഹായ തദ്ദേവൂസ് തോമസ്, ദുംക രൂപതയുടെ സഹായമെത്രാനായി സൊനാതൻ കിസ്കു എന്നീ വൈദികരെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയതു.
സിംല-ചന്ദിഗാർഹ് രൂപതയുടെ മെത്രാൻ ഇഗ്നേഷ്യസ് ലൊയോള ഇവാൻ മസ്കരെഞാസ്, കാനൻ നിയമം അനുശാസിക്കുന്ന പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പാപ്പാ പ്രസ്തുത രൂപതയുടെ പുതിയ മെത്രാനായി സഹായ തദ്ദേവൂസ് തോമസിനെ നിയമിച്ചത്. ജലന്തറിലെ പരിശുദ്ധ ത്രിത്വത്തിൻറെ നാമത്തിലുള്ള വലിയ സെമിനാരിയുടെ (Holy Trinity Major Seminary) “റെക്ടർ” ആയി സേവനമനുഷ്ഠിക്കുകയായിരുന്നു നിയുക്ത മെത്രാൻ.
ദുംക രൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന സൊനാതൻ കിസ്കു ദുംക രൂപതയുടെ വികാരിജനറലായും സെൻറ് മേരീസ് ഇടവകവികാരിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജാർഖണ്ഡിലെ പ്രസ്തുത രൂപതാതിർത്തിക്കുള്ളിൽ വരുന്ന കൗദിയയിൽ 1969 മെയ് 15-ന് ജനിച്ച നിയുക്ത സഹായമെത്രാൻ കിസ്കു കൽക്കട്ടയിലും പൂനയിലുമായി വൈദികപഠനങ്ങൾ പൂർത്തിയാക്കുകയും 2002 ഏപ്രിൽ 15-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ “ലൈസെൻഷിയേറ്റ്” നേടിയിട്ടുണ്ട്.
ഇടവക സഹവികാരി, രൂപതാ ദൈവവിളി കേന്ദ്രത്തിൻറെ മേധാവി, രൂപതയുടെ സാമ്പത്തികകാര്യവിചാരിപ്പുകാരൻ, രൂപതാ ചാൻസലർ, ജാർഖണ്ഡിലെയും ആൻഡമാൻ ദ്വീപുകളിലെയും അടിസ്ഥാനസഭാസമൂഹങ്ങളുടെ ചുമതലക്കാരൻ തുടങ്ങി വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട് നിയുക്ത സഹായമെത്രാൻ സൊനാതൻ കിസ്കു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m