കുട്ടികളുടെ സ്ഥിതി അതിദയനീയം.
കുട്ടികളുടെ സ്ഥിതി അതിദയനീയം.
കോംഗോയിൽ വർദ്ധിച്ചുവരുന്ന അക്രമം ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയിലേക്ക് കുട്ടികളുടെ ജീവിതത്തെ നയിക്കുന്നുവെന്നു യൂണിസെഫ് സംഘടന അറിയിച്ചു. ജനുവരി മുതൽ, ഏകദേശം 400,000 കുട്ടികൾ ഉൾപ്പെടെ 1 ദശലക്ഷത്തിലധികം ആളുകൾ രാജ്യത്തു നിന്നും പലായനം ചെയ്തിട്ടുണ്ട്. ജനുവരിയിലും ഫെബ്രുവരിയിലും മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഏകദേശം 10,000 ബലാത്സംഗ, ലൈംഗിക അതിക്രമ കേസുകളിൽ 40 ശതമാനത്തിലധികവും ഇരകളാക്കപ്പെട്ടത് കുട്ടികൾ ആണെന്ന കാര്യവും സംഘടന അറിയിച്ചു.
30 വർഷത്തിനിടയിൽ ഒരിക്കലൂം കണ്ടിട്ടില്ലാത്ത തരത്തിലുള്ള അടിയന്തിരാവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. കുടിയേറ്റ തരംഗം വർദ്ധിക്കുന്നതിനാൽ സാംക്രമിക രോഗങ്ങളും ഏറെ കൂടുകയാണ്. വസൂരി, കോളറ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാധ്യത തിങ്ങിനിറഞ്ഞതും വൃത്തിഹീനവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും പത്രക്കുറിപ്പിൽ അടിവരയിടുന്നു. അപകടകരമായ എംപോക്സ് വൈറസിന്റെ പൊട്ടിപ്പുറപ്പെടലും ഭയാനകമായ സാഹചര്യങ്ങൾ രാജ്യത്ത് സൃഷ്ടിക്കുന്നു. യുദ്ധായുധമായി ബലാത്സംഗവും മറ്റ് തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും ഉപയോഗിക്കുന്നത്, മനുഷ്യാന്തസ്സിനു നേരെയുള്ള കടന്നാക്രമണം ആണെന്ന് സംഘടന ആരോപിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m