വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരിൽ രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒഡീഷയിലെ ഗ്രാമത്തില്‍ നിന്ന് പുറ
വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരിൽ രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒഡീഷയിലെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരിൽ ഒറീസയിലെ ഗ്രാമമായ സിയുനഗുഡയില്‍, രണ്ട് കുടുംബങ്ങളെ പുറത്താക്കിയതായി പരാതി.
ഇവര്‍ക്ക് വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു.
ഗംഗാധര്‍ സാന്ത, ഭാര്യ, രണ്ട് മക്കള്‍ അടങ്ങുന്ന ഒരു കുടുംബവും മറ്റൊരു നാലംഗ കുടുംബവുമാണ് അവരുടെ പാരമ്പര്യ വീടുകള്‍ ഉപേക്ഷിച്ചത്. ഇവര്‍ ബ്ലസ്സിംഗ് യൂത്ത് മിഷന്‍ എന്ന ക്രിസ്ത്യന്‍ സഭയുടെ അംഗങ്ങളായിരുന്നു. ഗ്രാമവാസികള്‍ വൈദ്യുതി വിച്ഛേദിക്കുകയും കിണറ്റില്‍ നിന്ന് വെള്ളം നല്‍കാന്‍ നിരസിക്കുകയും ചെയ്തപ്പോള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും സഹായം ലഭിച്ചില്ലയെന്ന് ഗംഗാധര്‍ സാന്ത പറഞ്ഞു. ഒരു കുടുംബം 40 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് മാറിയപ്പോള്‍ മറ്റൊരു കുടുംബം 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്കാണ് മാറിയത്.
ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ശത്രുത പ്രചരിപ്പിക്കുന്നതായി ബ്ലസ്സിംഗ് യൂത്ത് മിഷന്റെ ജില്ലാ ചുമതലയുള്ള അജയ സന അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0