പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ന്യൂ റെം ബെർഗിന്റെ വിളുമ്പിലുള്ള ഒരു പള്ളിമുറ്റത്ത് ഞായറാഴ്ച
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ന്യൂ റെം ബെർഗിന്റെ വിളുമ്പിലുള്ള ഒരു പള്ളിമുറ്റത്ത് ഞായറാഴ്ച ആരാധനയ്ക്കു ശേഷം ഒരു നാണയം ആകാശത്തേക്കെറിഞ്ഞ് ചില തീരുമാനങ്ങൾ എടുക്കുകയാണ് രണ്ടു കൗമാരക്കാർ .
പട്ടിണിയാണ് പ്രശ്നം .
ചെറിയ കുടുംബമൊന്നുമല്ല; പതിനെട്ടു മക്കൾ.
കരുവനായ അപ്പന്റെ വരുമാനമാണ് ആകെയുള്ളത്.
ചിത്രകലയിൽ അഭിരുചിയുണ്ട് രണ്ടു പേർക്കുo .
ഒരാൾ പഠിക്കാൻ പോകുമ്പോൾ പണി ചെയ്യാൻ നിൽക്കേണ്ടയാൽ ആരെന്നറിയാണ് ഈ ടോസ് .
ആൽബ്രത് വര പഠിക്കാൻ നഗരത്തിലേക്ക് വണ്ടി കയറി.
അവനുള്ള പണം കണ്ടെത്താനായി സഹോദരൻ ആൽബർട്ട് കൽക്കരി ഖനിയിലേക്കും.
നാലു വർഷത്തെ പഠനത്തിനു ശേഷം മടങ്ങിയെത്തിയ ആൽബ്രത്തിനെ സ്വീകരിക്കാനായി കുടുംബം ഒരു വിരുന്നൊരുക്കി.
വിരുന്നിനിടയിൽ, ഉടപ്പിറന്നവനെ ചേർത്തു പിടിച്ച് ആൽബ്രത് പറഞ്ഞു :
'ഇനി നിന്റെ ഊഴമാണ്'.
കൂപ്പുകൈകൾ നെഞ്ചോടു ചേർത്ത് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൻ മറുപടി:'
ഇല്ല, എനിക്കതിനാവുമെന്ന് തോന്നുന്നില്ല.'!
ഖനിയിലെ കഠിനമായ പണികൾ മൂലം അവന്റെ വിരലുകൾ ഒടിഞ്ഞും വളഞ്ഞുo വികൃതമായിരുന്നു.
സൂക്ഷ്മമായ വരകളെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത വിധം അവയുടെ ആരോഗ്യം നശിച്ചിരുന്നു.
ഒരു നിമിഷം തരിച്ചുനിന്ന ചിത്രകാരൻ പിന്നീട് ഉറക്കം നഷ്ടപ്പെട്ട രാവുകളൊന്നിൽ ചങ്കിൽ തറച്ച ആ കരങ്ങളുടെ ചിത്രം വരച്ചു."പ്രെയിങ്ങ് ഹാൻഡ്സ് "എന്ന പേരിൽ ആ ചിത്രം ഇന്നും വിശ്വ പ്രസിദ്ധമാണ്.
കൂട്ടിന് ഹവിസ്സിൽ തങ്ങളുടെ പ്രാണനെ എരിയാൻ അനുവദിച്ച കോടി ക്കണക്കിനു മനുഷ്യരിൽ നിശ്ചയമായും ഇവരുമുണ്ടായിരിക്കും.
പ്രശസ്തനായ ആ ജർമ്മൻ ചിത്രകാരന്റെ സഹോദരനെപ്പറ്റി പറയുമ്പോൾ ഞാൻ വെറുതെ എന്റെ കടപ്പുറത്തെ പെങ്ങന്മാരെ ഓർക്കുന്നു.
മുന്നോട്ടു പഠിപ്പിക്കാൻ പാങ്ങില്ലാതെ വരുമ്പോൾ അടുത്ത കാലം വരെ ദരിദ്ര ഇടങ്ങളിൽ മുതിർന്നവർ എടുത്ത ഏറ്റവും ലളിതമായ തീരുമാനം ഇതായിരുന്നു:
ആണൊരുത്തൻ പഠിക്കട്ടെ,
അതോടു കൂടി പെങ്ങമാരുടെ എഴുത്തും വായനയും മംഗളത്തിലും മനോരാജ്യത്തിലും ചുരുങ്ങി.
ശരാശരി ബുദ്ധി മാത്രമുള്ള ആ ആങ്ങളമാരെ പഠിപ്പിക്കാൻ അവർ ചകിരി തല്ലി.
കശുവണ്ടി ശേഖരിച്ചു വെച്ചു.
പള്ളിപ്പെരുന്നാളിന് പൊട്ടിക്കാമെന്നു കരുതിയ മൺകുടുക്കയിലെ ചില്ലറകൾ നേരത്തെ യെടുത്ത് കൈലേസിൽ കെട്ടി നൽകി.
എന്നിട്ടും ലോകത്തെമ്പാടുമുള്ള പുരുഷന്മാരെപ്പോലെ ആ ആങ്ങളമാർ തങ്ങളുടെ പെങ്ങന്മാരെ മറന്നു പോവുകയും ചെയ്തു; സ്തുതിയായിരിക്കട്ടെ!
കടപ്പാട് : ബോബിയച്ചൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m