യുദ്ധത്തിന്റെ ഭീകരതയിൽ ഇപ്പോഴും കഴിയുന്ന ഉക്രൈൻ ജനതയ്ക്കു വേണ്ടി, ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ളാവ് ഷെവ്ച്ക്ക് ലിയോ പതിനാലാമൻ പാപ്പായെ വത്തിക്കാനിൽ സന്ദർശിച്ചു.
പാപ്പായുടെ സ്നേഹവാക്കുകൾക്ക്, ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ളാവ് നന്ദിയർപ്പിച്ചു.
"ഉക്രേനിയൻ ജനതയുടെ മുറിവേറ്റ ആത്മാവിന് ഒരു യഥാർത്ഥ ആത്മീയ തൈലമാണ്" പാപ്പായുടെ വാക്കുകൾ എന്നാണ്, ആർച്ചുബിഷപ്പിന്റെ കാര്യാലയയത്തിൽ നിന്നുള്ള കുറിപ്പിൽ അറിയിച്ചത്. സദസ്സിന്റെ അവസാനം, പോരാട്ടത്തിൽ മരിച്ച ഒരു സൈനികന്റെ പിതാവ്, ബോഹ്ദാൻ പൈലിപിവ് വരച്ച, ഉക്രൈൻ ജനതയുടെ ദുഃഖപൂർണ്ണമായ ജീവിതം ചിത്രീകരിക്കുന്ന "മരണപ്പെട്ടവരുടെ പ്രാർത്ഥന" എന്ന ചായച്ചിത്രം പാപ്പായ്ക്ക് സമ്മാനിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m