j201

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മന്ദഗതിയിലെന്ന് സമ്മതിച്ച്‌ കേന്ദ്ര ധനമന്ത്രി; സുസ്ഥിരവികസനം നടപ്പാ

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മന്ദഗതിയിലെന്ന് സമ്മതിച്ച്‌ കേന്ദ്ര ധനമന്ത്രി; സുസ്ഥിരവികസനം നടപ്പാക്കുന്നതില്‍ കേരളം മാതൃക!

വളർച്ചാ നിരക്കില്‍ ഇടിവുണ്ടാകുമെന്ന് സമ്മതിച്ച്‌ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷം 6.4 ശതമാനമായി കുറയും.

2026ല്‍ 6.3നും 6.8 ശതമാനത്തിനും ഇടയില്‍ സാമ്പത്തിക വളർച്ച നേടുമെന്നും വിലയിരുത്തല്‍. അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സുസ്ഥിരവികസനം നടപ്പാക്കുന്നതില്‍ കേരളം മാതൃകയാണെന്നും സർവ്വേയില്‍ അഭിനന്ദിക്കുന്നു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് ശേഷം കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിന് മേശപ്പുറത്തുവച്ച സാമ്പത്തിക  സർവേയിലാണ് രാജ്യത്തിന്റെ സാമ്പത്തിക  സ്ഥിതി മന്ദഗതിയിലെന്ന് സമ്മതിക്കുന്നത്. ആഭ്യന്തര സാമ്പത്തിക  അടിത്തറ ശക്തമാണെന്ന് അവകാശപ്പെടുമ്പോഴും നടപ്പു സാമ്പത്തിക വളർച്ച മുൻവർഷത്തേക്കാള്‍ 6.4 ശതമാനത്തിലേക്ക് താഴുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ജിഡിപി വളർച്ചയിലെ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും വലിയ ഇടിവാണിത്. ശരാശരി ഏഴ് ശതമാനം വളരുക എന്ന ലക്ഷ്യം നടപ്പു സാമ്പത്തിക  വർഷവും അടുത്തവർഷവും കൈവരിക്കില്ല. 6.3നും 6.8 ശതമാനത്തിനും ഇടയിലാണ് 2026ല്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക  വളർച്ച. നിർമ്മാണ മേഖലയിലെ തളർച്ചയും മന്ദഗതിയിലുളള കോർപ്പറേറ്റ് നിക്ഷേപവും ഉത്പാദനരംഗത്തെ ഇടിവുമാണ് സാമ്പത്തിക  വളർച്ചാനിരക്ക് കുറയാൻ കാരണം. സാമ്പത്തിക അച്ചടക്കത്തിലൂടെ രാജ്യത്തെ ഉപഭോഗം വർദ്ധിപ്പിച്ചാല്‍ മാത്രമേ ജിഡിപി വളർച്ചയില്‍ മാറ്റമുണ്ടാകൂവെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തോടെ വിക്ഷിത് ഭാരത് എന്ന സാമ്പത്തിക ലക്ഷ്യം നേടാൻ എട്ട് ശതമാനം വളർച്ചാ നിരക്ക് കൈവരിക്കേണ്ടതുണ്ടെന്നും സർവേ പറയുന്നു. ആഗോളതലത്തില്‍ പണപ്പെരുപ്പ സമ്മർദ്ദങ്ങള്‍ കുറഞ്ഞതായി സർവ്വേ വിലയിരുത്തുന്നു. എന്നാല്‍ റഷ്യ- യുക്രയിൻ സംഘർഷം, പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങള്‍ എന്നിവ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പരാജയം സർവേയില്‍ വ്യക്തമാണെങ്കിലും ബജറ്റില്‍ കോർപ്പറേറ്റ് രംഗത്ത് വൻ ഇളവുകള്‍ക്ക് സാധ്യതയും സർവേ വിരല്‍ചൂണ്ടുന്നു. അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സുസ്ഥിരവികസനം നടപ്പാക്കുന്നതില്‍ കേരളം മാതൃകയാണെന്നും സർവേയില്‍ അഭിനന്ദിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷൻ – കില വഴിയുളള പ്രവർത്തനങ്ങളാണ് മാതൃകയാണെന്ന് സർവ്വേ വിലയിരുത്തിയത്. ബോധവല്‍ക്കരണം, പരിശീലനം, ദാരിദ്ര്യനിർമ്മാർജ്ജനം, പാരിസ്ഥിതിക പ്രതിരോധം എന്നിവയുടെ ആസൂത്രണത്തിലും നടത്തിപ്പിലും തദ്ദേശ സ്ഥാപനങ്ങളുടെ മുന്നേറ്റവും ചൂണ്ടിക്കാട്ടിയാണ് കേരളത്തെ അഭിനന്ദിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)