d163

എന്തുകൊണ്ട് കേരളത്തിൽ സിസേറിയൻ നിരക്ക് വർദ്ധിക്കുന്നു? ഡോക്ടർമാരുടെ പങ്ക് വെളിവാക്കുന്ന റിപ്പോർട്ട്

എന്തുകൊണ്ട് കേരളത്തിൽ സിസേറിയൻ നിരക്ക് വർദ്ധിക്കുന്നു? ഡോക്ടർമാരുടെ പങ്ക് വെളിവാക്കുന്ന റിപ്പോർട്ട് പുറത്ത്

അഞ്ച് ജില്ലകളില്‍ സിസേറിയൻ പ്രസവ നിരക്ക് 50 ശതമാനം കവിഞ്ഞതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 56 ശതമാനവുമായി ആലപ്പുഴ ആണ് മുന്നില്‍. കാസർകോടാണ് ഏറ്റവും കുറവ് നിരക്ക്.

ജില്ലകളും നിരക്കും (ശതമാനം)

തിരുവനന്തപുരം - 49
കൊല്ലം - 54
പത്തനംതിട്ട - 53
ആലപ്പുഴ - 56
കോട്ടയം - 45
ഇടുക്കി - 53
എറണാകുളം - 52
തൃശൂർ - 46
പാലക്കാട് - 39
മലപ്പുറം - 35
കോഴിക്കോട് - 44
വയനാട് - 38
കണ്ണൂർ - 48
കാസ‌ർകോട് - 34
സ്വാഭാവിക പ്രസവം പ്രോത്സാഹിപ്പിക്കുന്നതില്‍ ഡോക്‌ടർമാർക്കുള്ള വിമുഖതയാണ് വർദ്ധിച്ചുവരുന്ന നിസേറിയൻ നിരക്കിന് കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പ്രസവ സംബന്ധമായ സങ്കീർണ്ണതകളില്‍ ഭയന്നും അടിയന്തര സാഹചര്യങ്ങള്‍ ഒഴിവാക്കാനുമെല്ലാം ഡോക്‌ടർമാർ സിസേറിയൻ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നുവെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ, ഗ‌ർഭിണികളും കുടുംബാംഗങ്ങളും സിസേറിയൻ തിരഞ്ഞെടുക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതായും റിപ്പോർട്ടിലുണ്ട്. ഉയർന്ന അപകട സാദ്ധ്യതയുള്ള പ്രസവങ്ങള്‍ കൈകാര്യം ചെയ്യാൻ ചില താലൂക്ക് ആശുപത്രികള്‍ തയ്യാറാകാറില്ല. ഇവർ മെഡിക്കല്‍ കോളേജിലേയ്ക്ക് റെഫർ ചെയ്യുകയാണ് പതിവെന്നും റിപ്പോർട്ടില്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)