ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന്റെ പുതിയ മദർ ജനറലായി മലയാളി കന്യാസ്ത്രീ

ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന്റെ പുതിയ മദർ ജനറലായി മലയാളി സിസ്റ്റർ ടെസി വാഴക്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ കസോറിയയിൽ നടന്ന ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. കാര മൗണ്ട് കാർമൽ ഇടവക പരേതരായ വാഴക്കൂട്ടത്തിൽ തോമസ്-അമ്മിണി ദമ്പതികളുടെ മകളാണ്.

1975 മാർച്ച് 20നാണ് സിസ്റ്റർ ടെസിയുടെ ജനനം. 1993 ഏപ്രിൽ 7-ന് കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തില്‍ പ്രവേശിച്ചു. 1998 ഓഗസ്റ്റ് 6-ന് പ്രഥമ വ്രതവാഗ്ദാനവും 2007 ജൂൺ 17നു നിത്യവ്രത വാഗ്ദാനവും നടത്തി. കോട്ടപ്പുറം രൂപതയുടെ മതബോധന ഓഫീസിൽ സേവനമനുഷ്ഠിച്ചു. ക്രോട്ടോൺ-സാന്താ സെവേരിന രൂപതയിൽ കൂരിയ നോട്ടറിയായും ചാൻസലറുമായി സിസ്റ്റര്‍ സേവനം ചെയ്തു വരികയായിരുന്നു.

1905ൽ ഇറ്റലിയിലെ നേപ്പിൾസിൽ വിശുദ്ധ ജൂലിയ സൽസാനൊ സ്ഥാപിച്ച കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്‌സ് സന്യാസ സമൂഹം ഇറ്റലി, പെറു, ബ്രസീൽ, ഇന്തോനേഷ്യ, കാനഡ, കൊളംബിയ, ഫിലിപ്പീൻസ്, എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group