കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹാരിക്കാൻ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണം: മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍

കര്‍ഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പാലക്കാട് രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. ഇതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഉടന്‍ ആവിഷ്കരിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു. അതേസമയം, കര്‍ഷകര്‍ സമരത്തിനിറങ്ങുമ്പോള്‍ പരിഹസിക്കുന്ന നിലപാടുകള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

കാര്‍ഷിക മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വടക്കഞ്ചേരി ടൗണില്‍ നടത്തിയ പ്രതിഷേധ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group